CINEMA30/11/2020

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഉഷ പയ്യന്നൂര്‍ ഏറ്റുവാങ്ങി

Rahim Panavoor
ഉഷ പയ്യന്നൂര്‍
തിരുവനന്തപുരം : സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി സംഘടിപ്പിച്ച ഷോര്‍ട്ട്  ഫിലിം ഫെസ്റ്റിവലില്‍   മികച്ച നടിയായി തെരഞ്ഞെടുത്ത ഉഷ പയ്യന്നൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.  കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട, കാഥികനും തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം സെക്രട്ടറിയുമായ അയിലം  ഉണ്ണികൃഷ്ണന്‍  എന്നിവര്‍  ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. അക്കാദമി  സെക്രട്ടറി ഡോ: ആര്‍. എസ്. പ്രദീപ്  സംബന്ധിച്ചു.
   
കോവിഡ്  സാഹചര്യത്തില്‍ ഓണ്‍ലൈന്‍  ആയിട്ടായിരുന്നു ഫെസ്റ്റിവല്‍  സംഘടിപ്പിച്ചത്. തിരുവനന്തപുരം  തമ്പുരാന്‍മുക്കിലുള്ള അക്കാദമി  ഓഫീസില്‍  വച്ച്  കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു  അവാര്‍ഡ്  വിതരണം  നടന്നത്.
   
പുരസ്‌കാരം  ഉഷ  പയ്യന്നൂര്‍ മുരുകന്‍ കാട്ടാക്കടയില്‍ നിന്നും ഏറ്റുവാങ്ങുന്നു. അയിലം  ഉണ്ണികൃഷ്ണന്‍, ഡോ : ആര്‍. എസ്. പ്രദീപ് എന്നിവര്‍ സമീപം.
ദി  ഇന്‍വിസിബിള്‍  19, എന്റെ  ഉസ്‌കൂള്‍, ഫ്യൂച്ചര്‍ ടെന്‍സ്  എന്നീ  ചിത്രങ്ങളിലെ  അഭിനയത്തിനാണ് ഉഷയ്ക്ക് പുരസ്‌കാരം. കോവിഡിനെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ്  ദി  ഇന്‍വിസിബിള്‍ 19, ഫ്യൂച്ചര്‍ ടെന്‍സ് എന്നിവ. പൊങ്ങച്ചം കാട്ടാനായി പൊതുവിദ്യാലയത്തില്‍ നിന്നും  സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേയ്ക്ക്  കുട്ടിയെ   മാറ്റി ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മയെയാണ്  എന്റെ  ഉസ്‌കൂളില്‍ ഉഷ  അവതരിപ്പിച്ചത്. കണ്ണൂര്‍  ജില്ലയിലെ പഴയങ്ങാടി താവം ദേവി വിലാസം എല്‍. പി. സ്‌കൂള്‍  മാനേജ്‌മെന്റാണ് ചിത്രം  നിര്‍മിച്ചത്. ശശി കണ്ടോത്ത്  ആണ്  സംവിധാനം. മികച്ച  ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
 
ഫ്യൂച്ചര്‍ ടെന്‍സില്‍ ആരോഗ്യപ്രവര്‍ത്തകയുടെ വേഷമായിരുന്നു ഉഷയ്ക്ക്. സൂരജ്  രവീന്ദ്രന്‍  ആണ്  സംവിധായകന്‍. ദി ഇന്‍വിസിബിള്‍ 19 ല്‍ ഇരട്ട കഥാപാത്രങ്ങളെ ഉഷ അവതരിപ്പിച്ചു.  ഒരു  ആരോഗ്യ  പ്രവര്‍ത്തകയ്ക്ക് കോവിഡ്  ബാധിച്ചപ്പോഴുള്ള ആത്മസംഘര്‍ഷവും  കോവിഡിനെ  ചെറുക്കുന്നതിനുള്ള ബോധവല്‍ക്കരണവും രണ്ടു  കഥാപാത്രങ്ങളിലൂടെ ഉഷ  മികച്ചതാക്കി. ചിത്രത്തിന്റെ  രചനയും  സംവിധാനവും  നിര്‍വഹിച്ചത് ശശി  കണ്ടോത്തും നിര്‍മാണം  അര്‍ജുന്‍  കമലും  ആണ്.
   
നിരവധി നാടകങ്ങളിലും പത്തോളം സിനിമകളിലും  ഉഷ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്  ഉഷ  പയ്യന്നൂര്‍.                        
Views: 893
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024