CINEMA17/03/2024

'ആണ്‍ഗര്‍ഭം' ചിത്രീകരണം തുടങ്ങ

P R Sumeran
കൊച്ചി:ആണ്‍ രൂപത്തില്‍ ജനിക്കുകയും പെണ്ണായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന അജന്‍ എന്ന ട്രാന്‍സ് ജന്‍ഡര്‍റുടെ കഥയാണ് 'ആണ്‍ഗര്‍ഭം'. പി കെ ബിജു കഥ, തിരക്കഥ, സംവിധാനം, കലാസംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ചില്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. പിഞ്ചു കുഞ്ഞുങ്ങളെപോലും ലൈംഗികമായ് ഉപദ്രവിച്ചു കൊല്ലുന്ന ഭ്രാന്ത് പിടിച്ച മനുഷ്യര്‍ക്കിടയില്‍ ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമായ് ജീവിക്കുന്ന അജനിലൂടെ സഞ്ചരിക്കുന്ന ചിത്രം മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

ബിജി കോഴിക്കോട്, ബാലചന്ദ്രന്‍ ഇടപ്പിള്ളി, ആന്‍ണിപോള്‍, നിസാര്‍റംജാന്‍, ബിജുകുമാര്‍ ആറ്റിങ്ങല്‍, ഷെഫീക്ക് പ്പാടത്ത്, ശോഭകുമാര്‍ തിരുവനന്തപുരം, രതീഷ കോഴിക്കോട്, രജിനി പത്തനംതിട്ട, ഷാജിക്ക ഷാജി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.  ഛായാഗ്രഹണം: ഷാനവാസ് മുത്തു, ചിത്രസംയോജനം: ഷിയാസ് ജാസ്, പശ്ചാത്തലസംഗീതം: അരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍: പ്രസിന്‍ കെ പോണത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍: ശോഭകുമാര്‍, ഡിസൈനര്‍: ഹസ്‌നാഫ്, ലൈറ്റ് യൂണിറ്റ്: ഇ കെ എ ഫിലിംസ് കൊച്ചി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജിക്കാഷാജി, മേക്കപ്പ്: സുവില്‍പടിയൂര്‍, പിആര്‍ഒ: പി ആര്‍ സുമേരന്‍.

Views: 168
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024