ഇന്ത്യൻ സിനിമ ചരിത്രത്തിൽ മലയാളത്തിന്റെ 70 എംഎം അത്ഭുതം എഴുതിച്ചേർത്ത നവോദയ ചിത്രം പടയോട്ടം വെള്ളിത്തിരയിൽ പകർന്ന പ്രൊജക്റ്റർ ഇനി കാഴ്ചവസ്തു. 23 മത് ഐ എഫ് എഫ് കെ യുടെ പ്രദര്ശനവുമായി ബന്ധത്തപ്പെടുത്തി ഏരീസ് പ്ലസ് തീയറ്റർ അധികൃതരാണ് ഇന്നലെ മുതൽ പ്രദർശനമൊരുക്കിയത്. പ്രൊജക്ഷൻ ഡിജിറ്റൽ സാങ്കേതിവിദ്യ കയ്യടക്കിയപ്പോൾ പണിയില്ലാതെ വിശ്രമത്തിലായിരുന്നു പഴയ പ്രൊജക്ടറെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്‌ഷ്യം.. 1982 ൽ ഒരു കോടി മുതൽ മുടക്കിൽ നവോദയ അപ്പച്ചൻ നിർമിച്ച മൾട്ടി താര ചിത്രം അന്ന് എസ് എൽ തീയറ്റർ കോംപ്ലക്സായിരുന്ന ഇവിടെയാണ് പ്രദർശിപ്പിച്ചത്. അന്ന് ബോക്സ് ഓഫീസ് ഹിറ്റായ ചിത്രം മലയാള സിനിമയുടെ മട്ടും ഭാവവും മാറ്റിയെന്നത് പിന്നത്തെ ചരിത്രം. 2018 ൽ ന്യുജൻ നായകൻ ബിജുമേനോന്റെ ചിത്രം പടയോട്ടം എത്തിക്കഴിഞ്ഞപ്പോൾ പുതിയ തലമുറയെ പഴയ പടയോട്ടത്തിന്റെ വിജയഗാഥ ഓർമപ്പെടുത്തി കാലങ്ങളോളം ആ നാല്പ്തുകാരൻ പ്രൊജക്ടർ അവിടയുണ്ടാകും.. അത് ഫിലിമിൽ പകർത്തിയ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിനെയും കൂടി ഓര്മപ്പെടുത്തും. ഇപ്പോഴും 35എംഎം 70എംഎം ഫിലിം പ്രദർശിപ്പിക്കാൻ പ്രവർത്തനശേഷിയുള്ള അവനെ അന്ന് ഒരു ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. 35എംഎം 70എംഎം ഫിലിം പ്രദർശിപ്പിക്കാൻ കഴിയുന്ന അത്തരം പ്രോജക്ടാർ .സിറ്റിയിൽ സെൻട്രൽ തീയറ്ററിൽ മാത്രമേയുള്ളു. അവിടെ ഇപ്പോഴും അതിലാണ് പ്രദർശനം.