CINEMA13/12/2017

ബോളിവുഡ് കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കും; മോളിവുഡിലതില്ല: ബിജോയ് വർഗീസ് ജോർജ്

ayyo news service
ബിജോയ് വർഗീസ് ജോർജ് 
രവീണ ടണ്ഠനു ദേശീയ അവാർഡ് നേടിക്കൊടുത്ത ദാമൻ ചിത്രത്തിന്റെയും  സിദ്ധാർഥ തുടങ്ങിയ മലയാള ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ബിജോയ് വർഗീസ് ജോർജ് ബോളിവുഡിലെയും മോളിവുഡിലെയും തന്റെ തൊഴിലനുഭവം വ്യക്തമാക്കുന്നു.  ചലച്ചിത്രമേളയുടെ സ്ഥിരം സാന്നിധ്യമായ ബിജോയിയെ കണ്ടുമുട്ടിയപ്പോൾ ചോദിക്കാൻ തോന്നിയതും അവിടത്തെയും ഇവിടത്തെയും വേതന വ്യവസ്ഥതകളെക്കുറിച്ചാണ്. അതിനു ഒരു മറയുമില്ലാതെ അദ്ദേഹം മറുപടിപറയുകയും ചെയ്തു. ദീർഘകാലം സന്തോഷ് ശിവന്റെ സഹായിയായി പ്രവർത്തിച്ച അദ്ദേഹത്തിന് ബോളിവുഡും മോളിവുഡും വ്യക്തമായി അറിയാം. ബിജോയി പകർന്നു തന്ന അറിവുകൾ ബോളിവുഡിൽ അവസരം ലഭിക്കുന്നവർക്ക്  വളരെ ഗുണകരമാകും.

ബോളിവുഡിൽ നല്ല റെമ്യൂണറേഷനാണ്.  കരാർ പ്രകാരമുള്ളത് തന്നെ കിട്ടും. പടത്തിന്റെ വർക്ക് ഏറ്റെടുക്കുമ്പോൾ  ആദ്യം നമ്മുടെ റിക്വയർമെൻറ് എന്തൊക്കെയാണോ അതെല്ലാം എഴുതിവാങ്ങും. നാല്പതു ദിവസത്തേക്ക് എഴുതി വാങ്ങുയാണെങ്കിൽ  അത്രയും  ദിവസാം  കഴിഞ്ഞാൽ നമുക്ക് പറഞ്ഞിരിക്കുന്ന റെമ്യൂണറേഷൻ എത്രയാണോ അത് വീതിച്ച് പെർ ഡേ ആക്കിത്തരും. കരാറിലെ തുകമുഴുവൻ പ്രതിദിനമായി തരും.  നമുക്ക് ഇഷ്ടമുണ്ടെങ്കിൽ  തുടർന്ന് ജോലി ചെയ്താൽ മതി. വേറെ വർക്കുണ്ടെങ്കിൽ പോകുന്നതിൽ കുഴപ്പമില്ല. അവരൊന്നും പറയില്ല    പോകുമ്പോൾ വേറൊരു ക്യാമറമാനെ അവിടെ പകരമായി കൊടുക്കണമെന്നുമാത്രം.  പക്ഷെ, മലയാളത്തിലാണെങ്കിൽ അത് സാധ്യമല്ല.  മുപ്പത് നാൽപ്പത് ദിവസം കഴിഞ്ഞ പോകുകുന്നത് ബുദ്ധിമുട്ടായിരിക്കും.   ഇവിടെ നമ്മൾ ഒരു ക്യാമറ വർക്ക് ചെയ്യുന്നിടത്ത് അവിടെ മൂന്ന് ക്യാമറ ചെയ്യും. മിക്കപടത്തിനും മൂന്നു ക്യാമറ കാണും. ചെറിയ പടത്തിനാണെങ്കിലും കുറഞ്ഞത് മൂന്നെണ്ണം കാണും. സ്റ്റെഡി ക്യാം ,ഹെലിക്യാം എന്നിവയൊക്കെ  വേറെ കാണും. നമുക്കവിടെ നല്ല ഫ്രീയായിട്ട് ജോലിചെയ്യാം. ഇൻഡോർ വർക്കില്ലെകിൽ നമ്മൾ ഫ്രീ ആണെങ്കിൽ നമ്മുക്ക് വെറുതെയിരിക്കാം. മലയാളത്തിൽ അങ്ങനെ ചെയ്യാൻ പറ്റില്ല.  മണിസാറിന്റെ പടമൊക്കെയാണെങ്കിൽ ചെയ്യാം. 
രവീണ ടണ്ഠനുമൊത്ത് ബിജോയ്
ആദ്യം അഡ്വാൻസ്  തന്നു കഴിഞ്ഞാൽ ചിലപ്പോൾ ഒരു മാസം കഴിഞ്ഞോ രണ്ടു മാസം കഴിഞ്ഞോ പടം തുടങ്ങുന്നെങ്കിൽ ഈ രണ്ടു മാസവും നമുക്ക്  ഒരു തുക വന്നുകൊണ്ടിരിക്കും. പക്ഷെ, നമ്മളീ പടം വിട്ടു പോകാതിരിക്കാനുള്ള ഒരു എഗ്രിമെന്റാണ് എഴുതുന്നത്.  പടം ചെയ്യാതെ തന്നെ ആദ്യമേ നല്ലൊരു തുക വരും. ടിഡിഎസ് പിടിക്കുന്നതിന്റെ  ശരിയായ പേപ്പറും കിട്ടും. . ഇവിടത്തെ കാര്യമൊന്നും പറയണ്ട ചിലപ്പോൾ തന്നാൽ തന്നു. ചിലരൊന്നും തരാറില്ല. അതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല നമ്മൾ വഴക്കിനു പോയിക്കഴിഞ്ഞാൽ.പടംകിട്ടില്ല . ടിഡിഎസി നു  വേണ്ടി യൂണിയനിലൊന്നും ആരും പോകാറില്ല .  യൂണിയനിൽ പോയിക്കഴിഞ്ഞാൽ എല്ലാരും അയാളെ നോട്ടപ്പുള്ളിയാക്കും. ഒരു പടം വരുമ്പോൾ പ്രശ്നക്കാരാനായ അയാളെ എന്തിനാ വച്ചത് എന്നുപറഞ്ഞ്  ഒഴിവാക്കും. അതുകൊണ്ട് ഇതിനെതിരെ പരാതിപ്പെടാറില്ല. റെമ്യൂണറേഷൻ നിശ്ചിത തുക കൊടുക്കണമെന്നൊക്കെയുമുണ്ട്. അത് കൊടുക്കാറില്ലെങ്കിലും  ഇവിടെ ആരും പരാതിപ്പെടാറില്ല..   

മാക്ട മാത്രമേ നമുക്കിവിടെയുള്ളു. ബോംബായിൽ ശിവസേന, ബിജെപി, കോൺഗ്രസ്,  കമ്മ്യുണിസ്റ്റ് എന്നി പാർട്ടികളുടെ യുണിയനുകളുണ്ട്.  ഏതു യുണിയന്റെയും ഒരു മെമ്പർഷിപ്പ് എടുത്തിരുന്നാൽ മതി. അതിനു  വേണ്ടി നമ്മൾ അവിടിപ്പോയി നിൽക്കണമെന്നില്ല. നമ്മൾ നാളെ പോയി ഫോട്ടയും രേഖകളിൽ ഒപ്പിട്ടു കൊടുത്ത് കഴിഞ്ഞാൽ മറ്റെന്നാൾ ഐഡി കാർഡുമായിട്ടു തിരിച്ചു വരാം.അതുവയ്ച്ചു നമുക്കിവിടെ വർക്ക് ചെയ്യാൻ പറ്റും.  ഇവിടത്തെ കാർഡുള്ള ഒരാൾക്ക് അതിന്റെ ആവിശ്യം വരുന്നില്ല എന്നാലും അവർ നോക്കും.  ഞാൻ കുറെ വർഷംകൊണ്ട് അവിടെയായിരുന്നതുകൊണ്ട് എന്നോട് ചോദിക്കില്ല.  ഇപ്പോൾ ഒരു കാർഡും ഇല്ലെങ്കിൽ അവർ പറയും അവിടത്തെ കാർഡെടുക്കാൻ. നമുക്കിഷ്ടമുള്ള യൂണിയന്റെ  കാർഡെടുക്കാം . ഇവിടുത്തെ കാർഡുണ്ടെങ്കിൽ വേണ്ട.  എല്ലാ പാർട്ടിയുടെയും യൂണിയൻ ഇവിടെ വന്നാൽ സിനിമ തകർന്നുപോകും. 

ഇവിടെ ബാറ്റ കൊടുക്കുന്നതുപോലെയല്ല അവിടെ നല്ല പ്രൊഡക്ഷൻ യൂണിറ്റുകൾ  പെർ ഡേയ്ക്ക് രണ്ടായിരത്തഞ്ഞൂറ്,രണ്ടായിരം, ആയിരം കൊടുക്കുന്നുണ്ട്. ബാറ്റ നൽകുമ്പോൾ സമയമൊന്നും നോക്കാറില്ല. എല്ലാം  കൊണ്ടും വർക്ക് ചെയ്യാൻ മോളിവുഡിനെക്കാളും മികച്ചത് ബോളിവുഡ് തന്നെ എന്നും ബിജോയ് പറഞ്ഞു.

Views: 1774
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024