മലയാളത്തിന്റെ ആദ്യ ആക്ഷൻ സൂപ്പർ ഹീറോ ജയൻ മലയാള സിനിമയ്ക്കുവേണ്ടി ആത്മത്യാഗം ചെയ്തിട്ട് ഈ നവംബർ 16 ന് 36 വര്ഷം തികയുന്നു. 1980 നവംബർ 16 ന് കോളിളക്കം സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ അതി സാഹസികമായ ഹെലികോപ്റ്ററിൽ തൂങ്ങിയുള്ള ആക്ഷൻ രംഗത്തിൽ അഭിനയിച്ചുകൊണ്ടു അനശ്വരതയെ പൂകിയ കൃഷ്ണൻ നായർ എന്ന ജയൻ ആരാധകരുടെ ഹൃദയക്കൂടിൽ ജീവിക്കാൻ തുടങ്ങിയിട്ട് 36 വര്ഷം. ശരീരസൗന്ദര്യം,ഡ്യുപ്പില്ലാതെയുള്ള അതി സാഹസിക ആക്ഷൻ രംഗങ്ങൾ, പ്രേത്യക ശരീരഭാഷ എന്നിവയിലൂടെ1979 ൽ ശരപഞ്ജരത്തിലെ പ്രതിനായകനെ അനശ്വരമാക്കികൊണ്ടു മലയാള സിനിമയിലെ പുതിയ നായക സങ്കല്പത്തിന് തുടക്കമിട്ട ജയൻ തുടർന്ന് രണ്ടു വര്ഷം ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി സൂപ്പർഹിറ്റുകൾ തീർത്ത നടന്റെ പെട്ടെന്നുള്ള വിയോഗം ആരാധക മനസ്സുകൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. തങ്ങളുടെ മനസ്സ് ജയിച്ച ജയനെ എന്നും ഓർക്കാനായി ആരാധകർ വ്യത്യസ്തമായി പലതും ചെയ്തു, ചെയ്യുന്നു. പേരുമാറ്റി,ഫോട്ടോകൾ,പത്രവാർത്തകൾ, സൂക്ഷിച്ചും,സിനിമകൾ കണ്ടും,ചിത്രങ്ങളും ശില്പങ്ങളും രൂപ കല്പനചെയ്തും അങ്ങനെ പലതും. കേരളം അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിസാഹസികമെന്നു പ്രചുര പ്രചാരം നേടി പുലിമുരുകൻ വിജയം ആഘോഷിക്കുമ്പോഴും ഇന്നും ജയനെ പഴയ ആവേശത്തോടെ ആരാധിക്കുന്ന ചില ആരാധകരെ പരിചയപ്പെടാം. ഇന്നാദ്യമായി സ്വന്തം പേരിനു പകരം ജയന്റെ പേര് സ്വീകരിച്ച് ആകാശവാണി ശ്രോതാക്കളുടെ മനസ്സിലിടംനേടിയ കാഞ്ചിയോട് വിജയനെന്ന ജയന്റെ സ്നേഹമൊഴിലൂടെ അനശ്വര നടൻ ജയനെ ഓർക്കാം.
കാഞ്ചിയോട് ജയൻ ജയൻ ഡ്യുപ്പില്ലാതെ അഭിനയിച്ച ശുദ്ധനായ ഒരു കലാകാരനാണ് അതിനുവേണ്ടിയാണ് അദ്ദേഹം ജീവന്‍ പോലും അപകടത്തിലാക്കിയത്. അത് അദ്ദേഹത്തിനോടുള്ള സ്‌നേഹവും ആരാധനയും ഇരട്ടിപ്പിക്കുന്ന ഒരു സംഭവമമായി മാറി. സിനിമയിലൂടെ അദ്ദേഹം നമ്മളെയും ഓര്‍മ്മകളെയും കീഴടക്കിയെന്നു വേണം പറയാന്‍. ഡ്യുപ്പില്ലാതെയുള്ള ജയന്റെ ആക്ഷന്‍ രംഗങ്ങളാണ് എന്നെ ആരാധകന്‍ ആക്കിയത്. അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങളെ വെല്ലാന്‍ മറ്റൊരു ഹീറോ മലയാള സിനിമയില്‍ ഇനിയും പിറന്നിട്ടില്ല.
1980 നവംബര്‍ മാസം 16 ന് ജയന്റെ മരണ വാർത്ത അറിയുമ്പോൾ ഞാന്‍ അന്ന് കൊല്ലം ശ്രീനാരായണ കോളേജിനുള്‍ അവസാന വര്ഷം പ്രീഡിഗ്രിക്ക് പഠിക്കുക്കുകയാണ്. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം മൃതദേഹം പൊതു ദർശനത്തിനു വച്ചത് രാത്രി 10 മണിക്ക് ശേഷമാണ്. എന്റെ ഇഷ്ടനടന്റെ മുഖം അവസാനാമായി ഒരു നോക്ക് കാണാൻ ഞാനും പോയിരുന്നു. രാത്രിയായിട്ടും കുട്ടികളും സ്ത്രീകളും യുവാക്കളായ ആരാധകരും ഒക്കെ അവിടെ തടിച്ച്ചുകൂടി വൻ ജന പ്രളയമായിരുന്നു. അവരെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടിവന്നു. എന്റെ കോളേജിലെ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അന്നുവരെ കാഞ്ചിയോട് വിജയന്‍ എന്നപേരില്‍ ജനയുഗം ആഴ്ചപ്പതിപ്പിൽ കാർട്ടൂൺ വരച്ചുകൊണ്ടിരുന്ന ഞാന്‍ തൊട്ടടുത്ത ദിവസം കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടു പത്രാധിപരായി തെങ്ങമം ബാലകൃഷ്ണപിള്ളയെ സമീപിച്ചത് കാഞ്ചിയോട് ജയനെന്ന പേരിലാണ്. അതുകണ്ടു അദ്ദേഹം ചോദിച്ചു മരിച്ചുപോയ ജയന്റെ സ്വാധിനമാണോ പേരുമാറ്റത്തിന് പിന്നിലെന്ന്. അതെ ആരാധനാമൂത്താണ് ഞാൻ ജയനെന്നുള്ള പേര് സ്വീകരിച്ചത്.അതുകൊണ്ടു ഇനി മുതൽ ഞാൻ കാഞ്ചിയോട് ജയൻ എന്ന പേരിലായിരിക്കും അറിയപ്പെടുക അതാണെന്റെ ആഗ്രഹവും . അത് കൊള്ളാമെന്നു അദ്ദേഹവും. വിജയനിൽനിന്നു ജയനിലേക്കുള്ള എന്റെ ആദ്യ പേര് മാറ്റത്തെ അഭിനന്ദിച്ചത് അദ്ദേഹമാണ്. അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ ആ പേരില്‍ അറിയപ്പെടുന്നു.
27 വര്‍ഷമായി ആകാശവാണിയില്‍ അന്നൗണ്‍സാറായി ജോലിചെയ്യുന്ന ഞാനിപ്പോഴും പേര് പറയുന്നത് കാഞ്ചിയോട് ജയനെന്നാണ്. പ്രഭാതഭേരി ,പുലര്‍വെട്ടം,പ്രേത്യക ചലച്ചിത്ര ഗാന പരിപാടി,രഞ്ജിനി എന്നിങ്ങനെയുള്ള പരിപാടികളാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മുന്‍പ് എഫ് എമ്മിൽ 20 വര്‍ഷക്കാലം ഗാനകേളി,ഗാനോപഹാരം,ഗാനാമൃതം,മഴവില്ല് എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യ ഇന്ന് വളരെയേറെ പുരോഗമിച്ചു അതിന്റെ ഏറ്റവും
കൂടുതൽ പ്രയോജനം കിട്ടിയിട്ടുള്ളത് സിനിമയ്ക്കാണ് അതിനു ഏറ്റവും നല്ല
ഉദാഹരണമാണ് ഇന്ന് തകർത്ത് ഓടിക്കൊണ്ടിരിക്കുന്ന പുലിമുരകൻ..അതിന്റെ
പ്രതിധ്വനി നമ്മള്‍ കണ്ടത് ബാഹുബലിയിലാണ്. ബാഹുബലിയെക്കാളും ഒരു പിടി
മുന്നിലേക്ക് പോയി പുലി മുരുകൻ. ഈ സാങ്കേതികവിദ്യയൊന്നും നിലവില്ലാത്ത
കാലഘട്ടം ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്യുപ്പില്ലാതെയാണ് ജയന്‍ പല
അതി സാഹസികരംഗങ്ങളും കാഴ്ചവയ്ച്ചത്. അത് ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ
മനസ്സിൽ അത്ഭതവും രോമാഞ്ചവും ഉണ്ടാകുന്നു
തുടരും...