കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെയും അവാര്‍ഡ് വിതരണ ചടങ്ങും രാജീവ്‌നാഥ് ഉദ്ഘാടനം
ചെയ്യുന്നു. താജ് ബഷീര്‍, മുഹമ്മദ് ഷാ, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.
ചലച്ചിത്ര-ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ടിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷവും പന്ത്രണ്ടാമത് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിന്റെയും തിരക്കഥാ രചന മത്സരത്തിന്റെയും അവാര്‍ഡ് വിതരണ ചടങ്ങും ഭാരത് ഭവനില്‍ നടന്നു. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ രാജീവ് നാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ഷോര്‍ട്ട് ഫിലിം : 'അണ്ടില്‍ ഓട്ടോപ്‌സി' നിര്‍മ്മാണം, സംവിധാനം: ബെന്നി ജോര്‍ജ്ജ്, മികച്ച മിനി ഫിലിം അവാര്‍ഡ് എച്ച്.കിഷോര്‍ കുമാര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച 'കാനും' സഹീര്‍ അബ്ബാസ് സംവിധാനം ചെയ്ത് റാണിയും രഞ്ജനും ചേര്‍ന്ന് നിര്‍മ്മിച്ച ഡെത്ത് ഓഫേഴ്‌സ് ലൈഫ് എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. മികച്ച സംവിധായകന്‍: രതീഷ് സി.ബി. ചിത്രം: മൂന്നാം നിയമം, മികച്ച തിരക്കഥ: ബിനീഷ് ബേബി ചിത്രം : 'തുരുത്ത്', മികച്ച ഛായാഗ്രഹണം: വിപിന്‍ ചന്ദ്രന്‍, ചിത്രം : 'സൈഡ് എഫക്റ്റ്', മികച്ച നടന്‍: മണി നായര്‍, ചിത്രം : 'മൂന്നാം നിയമം'. മികച്ച നടി: ഗീതു ട്രീസ ജോസ്, ചിത്രം: 'ഹിതം'. മികച്ച നടന്‍ (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്): കെ.വി.കാക്കൂര്‍, ചിത്രം: 'ഭ്രംശം', മികച്ച ബാലനടി ': ഷാരോണ്‍ അനില്‍, ചിത്രം: അന്നയുടെ ചിറകുകള്‍, മികച്ച ഡോക്യുമെന്ററി: 'എ ഡയറി ഓണ്‍ ബ്ലൈന്‍ഡ്‌നെസ്സ്'. നിര്‍മ്മാണം, സംവിധാനം: സജീവ് നെടുത്തൊടി, മികച്ച ഡോക്യുമെന്ററി (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്): 'ജീവനുള്ള സ്വപ്നങ്ങള്‍'. സംവിധാനം, നിര്‍മ്മാണം: ഋതിക്ക് ബൈജു. മികച്ച കാമ്പസ് ഫിലിം: 'അന്നയുടെ ചിറകുകള്‍', സംവിധാനം, നിര്‍മ്മാണം: താജ് ഇടവിലങ്ങ്. മികച്ച മ്യൂസിക്കല്‍ ആല്‍ബം (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്) 'പെയ്‌തൊഴിയാതെ' സംവിധാനം, നിര്‍മ്മാണം: വി.എസ്.സുധീര്‍ഘോഷ്, മികച്ച പരസ്യചിത്രം: ഹൃദ്യം, സംവിധാനം: പ്രകാശ് പ്രഭാകര്‍, നിര്‍മ്മാണം : നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള.
തിരക്കഥാ രചന മത്സര വിജയികളും, കോണ്‍ടാക്ട് ഭാരവാഹികളും.
തിരക്കഥ രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം ഡി.സുചിത്രന്‍ രചിച്ച 'ജാസ്മിന്റെ മന്ദാരം' എന്ന തിരക്കഥയും രണ്ടാം സമ്മാനം ജിജേഷ് കൊറ്റാളിയുടെ 'ചന്തു'വും, മൂന്നാം സമ്മാനം വിനോദ് മങ്കടയുടെ 'പന്ത്രണ്ടാം നമ്പര്‍ മുറി'യും നേടി. മനോജ് എസ്.നായരുടെ 'പീഡന'വും രമേഷ് അമ്മാനത്തിന്റെ 'എസ്‌കോര്‍ട്ടും'സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം കരസ്ഥമാക്കി.
വിജയകൃഷ്ണന്‍ ജൂറി ചെയര്‍മാനും പ്രമോദ് പയ്യന്നൂര്‍, സി.ആര്‍.ചന്ദ്രന്‍, ബീന രഞ്ജിനി, മുഹമ്മദ് ഷാ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജേതാക്കളെ തിരഞ്ഞെടുത്തത്.
രാജീവ്‌നാഥ്, എം.എഫ്.തോമസ്, എന്‍.പി.സജീഷ്, ഉഷ.എസ്.നായര്‍, താജ് ബഷീര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് തിരക്കഥാ മത്സര വിജയികളെ നിര്‍ണ്ണയിച്ചത്.
കോണ്‍ടാക്ട് പ്രസിഡന്റ് താജ് ബഷീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ, ജൂറി ചെയര്‍മാന്മാരായ വിജയകൃഷ്ണന്‍, രാജീവ് നാഥ്, ഭാരവാഹികളായ ജോസഫ് ഗ്യാന്‍സിസ്, സി.ആര്‍.ചന്ദ്രന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ഉഷ തെങ്ങിന്‍തൊടിയില്‍, വിനീത് അനില്‍, രത്‌നകുമാര്‍, റഹിം പനവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.