തിരുവനന്തപുരം:മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2014ലെ സംസ്ഥാ ചലച്ചിത്ര അവാര്‍ഡുിര്‍ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു.
2014 ജുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള ചിത്രങ്ങള്‍, 2014ല്‍ പ്രസാധം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖങ്ങള്‍ എന്നിവയാണ് അവാര്‍ഡിു പരിഗണിക്കുക.
അപേക്ഷാ ഫോറവും നിബന്ധനകളും തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റേഷില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തിരുവന്തപുരത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസ്, കൊച്ചിയിലുള്ള ഫിലിം ചേംബര്‍ ഓഫീസ്, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.
കഥാചിത്രങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലോ (ഹാര്‍ഡ് ഡിസ്ക് 1920 പിക്സെല്‍ വിഡ്ത്ത്) ഓപ്പണ്‍ ഡി.സി.പി ആയോ സമര്‍പ്പിക്കാവുന്നതാണ്. അക്കാദമി വെബ്സൈറ്റിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോറവും ഉപയോഗിക്കാം.
അപേക്ഷ തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റാമ്പ് പതിച്ചു സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ സഹിതം, സെക്രട്ടറി, കേരള സംസ്ഥാ ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ജൂണ്‍ 15ന് വൈകീട്ട് അഞ്ചുമണിക്കു മുമ്പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.