CINEMA22/06/2021

'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' ഒരു പപ്പടവട പ്രേമത്തിലെ മൂന്നാമത്തെ ഗാനമെത്തി

Sumeran PR
നാടന്‍ പാട്ടിന്റെ സുഗന്ധം പരത്തിയ ശീലുകളുമായിതാ 'ഒരു പപ്പടവട പ്രേമത്തിലെ' മൂന്നാമത്തെ ഗാനമെത്തി. 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയ ഗായകരായ അന്‍വര്‍ സാദത്തും അഷിന്‍കൃഷ്ണയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഈ ഗാനം വാസു അരീക്കോടാണ് രചിച്ചിരിക്കുന്നത്.ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ സംഗീതാസ്വാദകര്‍ പാട്ട് ഏറ്റെടുത്തുകഴിഞ്ഞു. ഈ ഗാനം പോലെ തന്നെ ഹൃദയഹാരിയായ ഗാനങ്ങളായിരുന്നു റിലീസ് ചെയ്ത ആദ്യഗാനങ്ങളും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം താമസിയാതെ റിലീസ് ചെയ്യും.ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ പപ്പടവട കൊണ്ട് ഒരു രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബാനര്‍ ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം സായിര്‍ പത്താന്‍, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്‌മെന്റ്‌സ് ആന്റ് അസോസിയേറ്റ് ഡയറക്ഷന്‍ ഷിംജിത്ത് ശിവന്‍, ക്യാമറപ്രശാന്ത് പ്രണവം, എഡിറ്റര്‍ വിഷ്ണു ഗോപിനാഥ് പി ആര്‍ ഒ പി ആര്‍ സുമേരന്‍
Views: 790
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024