തിരുവനന്തപുരം: സിനിമാ പൈറസിക്കെതിരെ മാറ്റങ്ങള്‍ കേരളത്തില്‍ നിന്നുതന്നെ തുടങ്ങണമെന്ന് പ്രശസ്ത മറാഠി സംവിധായകന് ജബ്ബാര്‍ പട്ടേല്‍. അന്താരാഷ്ട്രചലചിത്ര മേളയോടനുബന്ധിച്ചു 'പൈറസിയും മൂല സൃഷ്ടികളും' എന്ന വിഷയത്തിണ്നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ പൈറസി ഈ രംഗത്തെ ക്രിയാത്മകതയെ നശിപ്പിക്കുമെന്നു പ്രശസ്തബംഗാളി സംവിധായകന് അമൃത്യ ഭട്ടാചാര്യയും അഭിപ്രായപ്പെട്ടു. ഐഎഫ്എഫ്കെയിലെപ്രതിനിധികളുടെ എണണത്തിലുള്ള വര്‍ദ്ധന കേരളത്തിന്റെ സിനിമാഅഭിനിവേശമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ പാരീസ് സംവിധായിക ഗോള്‍ഡ സെല്ലം, ആര്‍ജന്റീനിയന്‍ സിനിമാ നിര്‍മാതാവ് പാബ്ളോ ചെര്‍ണോ, മോഷന്‍ പിക്ചേഴ്സ് അസോസിയേഷന് ഓഫ്അമേരിത്ഥയുടെ പ്രതിനിധി ലോഹിത സുജിത്, സംവിധായകന് ഷാജി എന്‍.കരുണ്എന്നിവരും ചര്‍ച്ചയില്‍ പെങ്കടുത്തു.