തിരുവനന്തപുരം: ഉത്സവങ്ങളുടെ പിന്നാമ്പുറത്ത് ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍
തുറുന്നു കാണിക്കുകയാണ് ഡോക്യുമെന്ററിയുടെ ഉദ്ദേശ്യമെുന്നും
പൊതുജനങ്ങളുടെയും അധികാരികളുടെയും മനസ്സിലേയ്ക്ക് സന്ദേശം എത്തിക്കുക വഴി
ആനകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമൊന്നാണ്
പ്രതീക്ഷയെന്നും സംവിധായിക സംഗീത അയ്യര്‍ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ പൊതുജനശ്രദ്ധ ക്ഷണിക്കുന്ന 'ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്' (ചങ്ങലയ്ക്കിട്ട ദൈവങ്ങള്‍) എന്ന ഡോക്യുമെന്ററിയുടെ കലാഭവന്‍ തീയേറ്ററിലേ പ്രദർശനം കഴിഞ്ഞു മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു ചലച്ചിത്രകാരിയും പത്രപ്രവര്‍ത്തകയുമായസംഗീത അയ്യര്‍ .
കവയിത്രി സുഗതകുമാരി, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡിജിപി ജേക്കബ് തോമസ്,മുന്‍
ഡിജിപിപിമാരായ രമൺ ശ്രീവാസ്തവ , ജേക്കബ് പുന്നൂസ്,,
തുടങ്ങിയ പ്രമുഖര്‍ കലാഭവന്‍ തീയേറ്ററില്‍ പ്രദര്‍ശനം
കാണാനെത്തി. കവയിത്രിസുഗതകുമാരി, അക്കീരമൺ കാളിദാസന്‍ ഭട്ടതിരിപ്പാട് തുടങ്ങി 12 പ്രമുഖരുടെ സാന്നിദ്ധ്യവും ഡോക്യുമെന്ററിയിലുണ്ട്. സ്റ്റുഡന്റ് പോലീസ്‌കേഡറ്റുകളും
പ്രദര്‍ശനത്തിനെത്തിയിരുന്നു.
ജൂൺ 29ന് സ്പീക്കറുടെയും പത്തോളംഎംഎല്‍എമാരുടെയും സാന്നിദ്ധ്യത്തില്‍ നിയമസഭാമന്ദിരത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. തിരുവമ്പാടി ലക്ഷ്മി,
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തുടങ്ങിയ നാല് പ്രശസ്ത ആനകളെയാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത് . ചിത്രീകരിച്ചിരിക്കുന്ന സുന്ദര്‍ എന്ന
മറ്റൊരാന നേരത്തേ അന്താരാഷ്ട്രമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.
അന്താരാഷ്ട്രതലത്തില്‍ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ശുപാര്‍ശചെയ്ത ഈ ചിത്രം ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, ഇംപാക്ട്‌ഡോക്‌സ് അവാര്‍ഡ്ഓഫ് മെരിറ്റ്, വേള്‍ഡ്‌ഡോക്യുമെന്ററി അവാര്‍ഡ്‌സില്‍ ഗോള്‍ഡന്‍ അവാര്‍ഡ്, ലോസ് ആഞ്ചലസ്‌സിനിഫെസ്റ്റ് അവാര്‍ഡ് എിവ കൂടാതെ രാജ്യാന്തര എലിഫന്റ് ഫിലിം ഫെസ്റ്റിലേക്ക് നാമനിര്‍ദ്ദേശംചെയ്യപ്പെടുകയുംചെയ്തു.
ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളോടനുബന്ധിച്ചു വളര്‍ത്തു ആനകള്‍ സഹിക്കുന്നു യാതനകള്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ലെങ്ത്‌ഡോക്യുമെന്ററിയാണ്‌ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്. 2012-14 കാലത്ത് കേരളത്തില്‍ 156 ആനകളും 2015ല്‍ മാത്രം 53 ആനകളും പീഢനങ്ങളും ശ്രദ്ധക്കുറവുംമൂലം മരിച്ചിട്ടുണ്ടൊണ് കണക്കുകള്‍. 2016ല്‍ ഇതിനോടകം സമാനമായ രീതിയില്‍ 7 ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.
ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സിന്റെ അടുത്ത പ്രദര്‍ശനം ജൂലൈ 11 ന് കൊച്ചിയിലാണ്. ശേഷം ബങ്കളൂരുവിലും, ചെന്നൈയിലും പ്രദർശിപ്പിക്കും.