അങ്ങനെ ഒരു തണുപ്പുകാലത്തെ പകലില്‍ നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ഭവാനിക്ക് കുറുകെയുള്ള ഒരു കാഴ്ച അവനിലേക്കെത്തി. ഒരു മനുഷ്യന്‍ ഒരു സ്ത്രീയെ കൊല്ലുന്ന കാഴ്ച. ആ കാഴ്ചയ്ക്ക് ശേഷം രാത്രിയില്‍ ഒരിക്കലും നിശ്ശബ്ദമായില്ല. നിശ്ശബ്ദത ഉച്ചത്തിലുള്ള നിലവിളികള്‍ക്ക് വഴിമാറേണ്ടിവന്നു. അയാളുടെ ജീവിത ഗതിക്ക് തന്നെ മാറ്റം വന്നു. സക്കായിയുടെ ശബ്ദം മലകള്‍ക്കിടയില്‍ നിന്നും താഴ്‌വരയിലേക്ക് എത്തിച്ചേര്‍ന്നു.

കോമേഴ്‌സ്യല്‍ സിനിമകളും ന്യൂജനറേഷന്‍ എന്നവിളിപ്പേരുള്ള സിനിമകളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന ഈ കാലത്ത് അവതരണരീതി കൊണ്ടും പ്രമേയം കൊണ്ടും തികച്ചും വ്യത്യസ്തമായ ചിത്രമാണ് സക്കായി. ഒറ്റപ്പെടലിന്റെ വേദനയും സാധാരണക്കാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയും കാട്ടില്‍ തനിച്ച് ജീവിക്കുന്ന സക്കായി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നു.
നവാഗതനായ സുജേഷ് ആനി ഈപ്പനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ത്രീ മസ്‌കിറ്റീര്‍സ് ആന്റ് ആള്‍' സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അക്ബര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. സുജേഷ് ആനി ഈപ്പന്‍, എല്‍ദോ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
സൂര്യ ടിവിയിലെ രസികരാജാ നമ്പര്‍ 1, കോട്ട് ഈശ്വരന്‍, ജീവന്‍ ടിവിയിലെ ജോക്ക് ഡയറി തുടങ്ങിയ കോമഡി പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ശശി കുളപ്പുള്ളി ആണ് സക്കായി എ കഥാപാത്രത്തെ അവതരിപ്പിക്കുത്. സ്റ്റേജ് ഷോകളില്‍ ഹാസ്യരസപ്രധാനമായ ചാക്യാര്‍ ആയി മിമിക്ക് ചാക്യാര്‍ എ പ്രോഗ്രാമിന് തുടക്കം കുറിച്ച ശശി കുളപ്പുളളിയുടെ അഭിനയ ജീവിതത്തിലെ വേറിട്ട' അനുഭവമാണ് സക്കായി എന്ന കഥാപാത്രം. ബാലാജി ശര്‍മ്മ, രാജീവ് രാജ്, ഷെറീഫ്, ജിങ്കപ്പന്‍, മുഹമ്മദ് അക്ബര്‍, ഷംന റാണി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മണിരത്‌നം എന്ന ഫഹദ് ഫാസില്‍ സിനിമയുടെ സഹസംവിധായകനാണ് സുജേഷ് ആനി ഈപ്പന്‍. പഴശ്ശിരാജ തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ച ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അട്ടപ്പാടിയുടെ കാനന മനോഹാരിത ഈ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്.
അഭിനേതാക്കളും അണിയറ പ്രവർത്തകരും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : സിബി ജോസഫ്. എഡിറ്റിംഗ് : ലിയോജ് യോഹാന്‍. സംഗീതം : വി.എസ്.അരുൺ. പിആര്‍ഒ : റഹിം പനവൂര്‍. കലാസംവിധാനം : നിമേഷ് താനൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ് : സബിന്‍. പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ : അനീഷ് കുമാര്‍. സ്റ്റില്‍സ് : നിഖില്‍ വിജയന്‍.