ഉത്തര ചെമ്മീന്‍ എന്ന ചിത്രത്തില്‍ ഉപനായകനായി അഭിനയിച്ച മുജീബ് റഹ്മാന്‍ നായകനാകുന്ന ടെലിഫിലിമാണ് ജീവിതം ഒരു യാത്ര. ഡിവൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രാജു ചേര്‍ത്തല നിര്‍മിച്ച ഈ ചിത്രം അശോക് രാജാണ് സംവിധാനം ചെയ്തത്. ഉത്തര ചെമ്മീനിന്റെ കഥാകൃത്തായ കെ. എസ്. ഹരിഹരന്‍ കടുങ്ങപുരമാണ് ഈ ടെലി ഫിലിമിന്റെ രചന നിര്‍വഹിച്ചത്.
സഹകരണ കോളേജില്‍ ബാങ്ക് ക്ലാര്‍ക്ക് പരിശീലനത്തിന് ട്രെയിനിയായി എത്തുന്ന ജീവന്‍ എന്ന കഥാപാത്രത്തെയാണ് മുജീബ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു കുടുംബത്തിന്റെ താളം തെറ്റിക്കുന്നു. ആടി ഉലയുന്ന ആ കുടുംബത്തിലേക്ക് ഒരു സ്‌നേഹദൂതനെ പ്പോലെ ജീവന്‍ കടന്നുചെല്ലുന്നു. ജീവന്റെ നിതാന്ത പരിശ്രമത്തിലൂടെ ആ കുടുംബത്തെ ഉത്തമ കുടുംബമായി മാറ്റാനുള്ള സാഹചര്യം ഒരുക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബത്തേയും കാമ്പസിനേയും സമൂഹത്തേയും എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. നായിക കഥാപാത്രമായ ജ്യോതിയെ ആതിര അവതരിപ്പിക്കുന്നു. കാത്തമ്മ എന്ന തമിഴ് ചിത്രത്തിലെ നായികയാണ് ആതിര.
മുജീബ് റഹ്മാന്‍, ആതിര കെ. എസ്. ഹരിഹരന്‍ കടുങ്ങപുരം
കലാഭവന്‍ സന്തോഷ്, അലി ചാലക്കുടി, ജോസഫ് കോഴിക്കോട്, വേണു, ജയശങ്കര്‍, സലീഷ് വയനാട്, സക്കീര്‍ മാണൊലി, റോയ്, സലിം ഹസ്സന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വയനാട്, മീനങ്ങാടി, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഛായാഗ്രഹണം : ഷാജി ജേക്കബ്. ഗാനരചന : മുരളിദേവ്. സംഗീതം : ആലപ്പി രങ്കനാഥ്. കോസ്റ്റ്യൂംസ് : കുക്കു ജീവന്‍. കലാസംവിധാനം : രഞ്ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രഞ്ജു അടൂര്‍. പി.ആര്‍.ഒ : റഹിം പനവൂര്‍. എഡിറ്റിംഗ് : പ്രദീപ് ശങ്കര്‍. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ : ശ്രീകുമാര്‍ വള്ളംകുളം. അസോസ്സിയേറ്റ് ഡയറക്ടര്‍മാര്‍ : അജി ആര്യന്‍, വിനയ് ചെന്നിത്തല. പശ്ചാത്തല സംഗീതം : യൂനസ്. എ. സ്റ്റില്‍സ് : സെന്‍. ഡിസൈന്‍സ് : സജീഷ് എം. ഡിസൈന്‍