തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ പ്രത്യേകിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വികസനപ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പാക്കാനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഇതിനായി സാങ്കേതിക സംവിധാനം ഒരുക്കുന്നത് സിഡിറ്റാണ്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനതുക. രണ്ടാം സമ്മാനം 75,000 രൂപയും മൂന്നാം സമ്മാനം 50,000 രൂപയും ആയിരിക്കും. തിരഞ്ഞെടുത്ത 10 ചിത്രങ്ങള്‍ക്ക് 25,000 രൂപയുടെ പ്രോത്സാഹന സമ്മാനവും നല്‍കും. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യുന്ന ഹ്രസ്വചിത്രങ്ങള്‍ക്ക് 50,000 രൂപയുടെ പ്രത്യേക സമ്മാനവും ഉണ്ടാകും.
തങ്ങളുടെ പ്രദേശത്ത് നടന്നിട്ടുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങളെയാണ് ഹ്രസ്വചിത്രനിര്‍മാണത്തിന് വിഷയമാക്കേണ്ടത്. വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതസാഹചര്യത്തില്‍ വന്ന മാറ്റം, പ്രാദേശികമായി നടപ്പിലാക്കിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍, സഹായപദ്ധതികള്‍ മൂലമുള്ള ആശ്വാസം തുടങ്ങി വിവിധ കാര്യങ്ങള്‍ ചിത്രനിര്‍മാണത്തിന് വിഷയമാക്കാം. മൊബൈല്‍ കാമറയിലോ, പ്രൊഫഷണല്‍ കാമറയിലോ ചിത്രം ഷൂട്ട് ചെയ്യാം. ചിത്രത്തിന്റെ ദൈര്‍ഘ്യം പരമാവധി അഞ്ച് മിനിറ്റാണ്. സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ യുട്യൂബ് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കുന്നവ വിവിധ ചാനലുകളില്‍ സംപ്രേഷണം നടത്താനും ലക്ഷ്യമിടുന്നു.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റില്‍ (www.nottam.kerala.gov.in ) രജിസ്റ്റര്‍ ചെയ്യുകയും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. സെപ്റ്റംബര്‍ ഏഴു മുതല്‍ 20 വരെ മത്സരത്തില്‍ പങ്കെടുക്കാം. ചിത്രത്തില്‍ കക്ഷിരാഷ്ട്രീയപക്ഷപാതം, വ്യക്തികളെ പുകഴ്ത്തല്‍, മോശമായ പരാമര്‍ശങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ഡോക്യുമെന്ററി, ഡോക്യുഫിക്ഷന്‍, ഫിക്ഷന്‍ എന്നിങ്ങനെ ഏതു തരത്തിലുള്ള സൃഷ്ടികളും പരിഗണിക്കും.