ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്‌മെന്റ്, അര്‍ജന്റീനിയന്‍ ചിത്രം എഫയര്‍, ഫൗസി ബെന്‍സൈദിയുടെ ഡെസെര്‍ട്‌സ് , ഇറാനിയന്‍ ചിത്രം ദി അനോയിഡ് ,ഇന്‍ഷാ അള്ളാ എ ബോയ് ,ഒമന്‍ ,ഹാങ്ങിങ് ഗാര്‍ഡന്‍സ് ,ഫ്രാന്‍സിന്റെ ഓസ്‌കാര്‍ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാള്‍,ഡ്രിഫ്റ്റ് ,പാത് സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്,ആംബുഷ്, പദാദിക്, ജോസഫ്സ് സണ്‍ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് . മേളയിലെ ഓപ്പണിങ് ചിത്രമായിരുന്ന ഗുഡ്‌ബൈ ജൂലിയയുടെ അവസാന പ്രദര്‍ശനവും ഇന്നുണ്ടാകും .
മലയാള ചിത്രങ്ങളില്‍ ആപ്പിള്‍ ചെടികളുടെ അവസാന പ്രദര്‍ശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദര്‍ശനവും അദൃശ്യ ജാലകങ്ങള്‍ ഹോം എന്നിവയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ചയാണ് .സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തില്‍ വനൂരി കഹിയുടെ റഫീക്കിയും മൃണാല്‍ സെന്നിന്റെ ആന്‍ഡ് ക്വയറ്റ് റോള്‍സ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനുമാണ് ബുധനാഴ്ച പ്രദര്‍ശിപ്പിക്കുക.
വിവിധ രാജ്യങ്ങളില്‍ നിന്നും ഓസ്‌കാര്‍ എന്‍ട്രി നേടിയ പന്ത്രണ്ട് ചിത്രങ്ങളാണ് ബുധനാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. പാവോ ചോയ്‌നിംഗ് ഡോര്‍ജ് ഒരുക്കിയ ഭൂട്ടാന്‍ ചിത്രം ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, കൗത്തര്‍ ബെന്‍ ഹനിയയുടെ ഫോര്‍ ഡോട്ടേഴ്‌സ് അടക്കം എട്ടു ഓസ്‌കാര്‍ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്നാണ്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് , ടൈല്‍സ് ഓഫ് അനദര്‍ ഡേ , ലാറ്റിനമേരിക്കന്‍ ചിത്രം ദി ഗേള്‍ ഫ്രം ഉറുഗ്വേ, നെക്സ്റ്റ് സൊഹേ, മോണ്‍സ്റ്റര്‍, ദി ഗ്രീന്‍ ബോര്‍ഡ്, എ ബ്രൈറ്റര്‍ ടുമാറോ, ദി ഓള്‍ഡ് ഓക് എന്നീ ചിത്രങ്ങളും ബുധനാഴ്ച പ്രദര്‍ശിപ്പിക്കും.