നിധിന്, അഞ്ജലി
തിരുവനന്തപുരം : സിനിമ പ്രൊഡക്ഷന്‍ കണ്ട്രോളര് എസ്. മുരുകന്റെയും അമുത മുരുകന്റെയും മകള്‍ അഞ്ജലി വിവാഹിതയായി. കൊല്ലം കൊട്ടാരക്കര കലയപുരം പാറയ്ക്കല്‍വീട്ടില്‍ ദേവദാസിന്റെയും ലീലാകുമാരിയുടെയും മകന് നിധിന് ആണ് വരന്. തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ മൗണ്ട് കാര്‍മല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ശാന്തിവിള ദിനേശ്, നിരഞ്ജന്, മണിയന് പിള്ള രാജു , എം. രഞ്ജിത്ത്, കല്ലിയൂര്‍ ശശി, കെ. ജി . നായര്‍
ചലച്ചിത്ര രംഗത്തുനിന്നും എം. മണി, ജി. സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു , ഷാജി കൈലാസ്, എം. രഞ്ജിത്ത്, രഘു ചന്ദ്രന്, ബി. രാകേഷ്, ബൈജു സന്തോഷ്, കല്ലിയൂര്‍ ശശി, ദിനേശ് പണിക്കര്‍, തുളസീദാസ് , ടി. എസ്. സുരേഷ്ബാബു, ഷിബു ഗംഗാധരന്, ജീവന്, മണിക്കുട്ടന്, ഇന്ദ്രന്‍സ് ജയന്, ശാന്തിവിള ദിനേശ് , ബോബന്, നിരഞ്ജന്, സന്ദീപ് സേനന്, അനീഷ് എം. തോമസ്, സഞ്ജിത, ജയന്തി നരേന്ദ്രന്, രാമു മംഗലപ്പള്ളി, രാകേഷ് ഗോപന്, രതീഷ് നെടുമങ്ങാട്, ഗോപന് ശാസ്തമംഗലം, പ്രദീപ് രംഗന്, കെ. ജി. നായര്‍, അരുണ്‍ രാമചന്ദ്രന്, ജി. എസ്. വിജയ്, ബാബു അരോമ, ഡെഗ്ലസ് , , ഷെബി ഷൗക്കത്ത് , കുടപ്പനക്കുന്ന് രാജീവ്, അനു പള്ളിച്ചല്‍, റഹിം പനവൂര്‍, മനോജ് ഗോപിനാഥ്, കണ്ണന് തിരുമല, രഞ്ജിത്ത്, റിയാസ് തുടങ്ങി നിരവധി പേര് പങ്കെടുത്തു.
എം. മണി, എസ്. മുരുകന്, നിധിന്, അഞ്ജലി, അമുത മുരുകന്, അശ്വിന്
കോവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. നടന്മാരായ ഇന്ദ്രന്‍സ്, വിജയകുമാര്‍ തുടങ്ങിയവര്‍ വധുവിന്റെ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചിരുന്നു.
ഷാജി കൈലാസും മകനും വധൂ വരന്മാരോടൊപ്പം
അഞ്ജലി ബി സി എ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ കാര്‍ഡിയോളജി വിദ്യാര്‍ത്ഥിയാണ് നിധിന്. അശ്വിന് ആണ് അഞ്ജലിയുടെ അനുജന്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അശ്വിന്.
വാര്‍ത്ത - റഹിം പനവൂർ പി ആർ ഒ