NEWS21/03/2024

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

Rahim Panavoor
തിരുവനന്തപുരം : അഖില കേരള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കലാ, സാഹിത്യ , സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് സാഹിത്യ രംഗത്തെ സമഗ്ര സംഭവനയ്ക്ക്  നല്‍കുന്ന ജി.കുമാരപിള്ള സ്മാരക പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് ഡോ. സുകുമാര്‍ അഴീക്കോട് മാധ്യമ പുരസ്‌കാരം  ജയ്ഹിന്ദ് ചാനല്‍ ന്യൂസ് ചീഫ് സി.ആര്‍.മാത്യുവിനുംപ്രവാസി എഴുത്തുകാരി ഡോ. ധനലക്ഷ്മിയുടെ ഇനി അപൂര്‍വ ഉറങ്ങട്ടെ എന്ന കഥാസമാഹാരത്തിന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ സ്മാരക പുരസ്‌കാരവും നല്‍കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ജയേഷ് പുളിമാത്ത്, സെക്രട്ടറിഗിരിജന്‍ ആചാരി തോന്നല്ലൂര്‍ എന്നിവര്‍ അറിയിച്ചു.
  
മാര്‍ച്ച് 27 ബുധനാഴ്ച വൈകിട്ട്  3 മണിക്ക് തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ നടക്കുന്ന ട്രസ്റ്റിന്റെ ഒന്‍പതാം വാര്‍ഷിക, സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.ഡോ. ജോര്‍ജ് ഓണക്കൂര്‍,  ഏഴാച്ചേരി  രാമചന്ദ്രന്‍, ബാബു കുഴിമറ്റം, കുരീപ്പുഴ ശ്രീകുമാര്‍  തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Views: 452
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024