ഒരു യുവാവ് സെക്രട്ടറിയേറ്റിന്മുന്നില്‍ നിരാഹാരം കിടന്നു തുടങ്ങിയിട്ട് നാളുകളായി.നാളുകള്‍ എന്നുപറഞ്ഞാല്‍ മുപ്പതു ദിവസം അടുപ്പിച്ചാകുന്നു. 24 മണിക്കൂർ നിരാഹരമല്ല, ജീവൻ നിലനിര്ത്തുവാൻ വേണ്ടി രാത്രിയില്‍ ഭക്ഷണം കഴിക്കുന്നുണ്ട്.
ദിവസ്സവും രാവിലെ പാറശാലയിലെ കുളത്തൂർ വെങ്കടമ്പിൽ നിന്ന് സ്റ്റാച്യുവിലെത്തും. അവിടെയാണ് താമസ്സിക്കുന്നത്. രാവിലെ ആറുമണിക്ക് നിരാഹാരം തുടങ്ങും രാത്രി എട്ടുമണിക്ക് സമരം അവസാനിപ്പിച്ചു വീട്ടിലേക്കു മടക്കം. ഇത് ഇങ്ങനെ ആരംഭിച്ചത് മെയ് 22 നാണ്. 2014 മെയ് 21 ന് അനുജന്‍ ശ്രീജീവ്(26) പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ച് ഒരു കൊല്ലം തികയുമ്പൊഴാണ് യുവാവിന്റെ ഒറ്റയാൻ സമരം എന്നത് ശ്രദ്ദേയമാണ്.
ഒറ്റയാന്‍ സമരം നടത്തുന്ന യുവാവിനെ പരിചയപ്പെടാം. പേര് ശ്രീജിത്ത് വയസ്സ് 28 വിദ്യാഭ്യസം - പൂര്ത്തിയാകാത്ത ബിരുദം. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടം കിന്‍ഫ്രയില്‍ പ്രവര്ത്തിക്കുന്ന വിസ്മയമാക്‌സില്‍ ഗസ്റ്റ് റിലേഷനില്‍ ജോലി നോക്കിയിരുന്നു ഇപ്പോള്‍ അതുമതിയാക്കിയാണ് സമരത്ത്തിനിറങ്ങിയത്. നാല് മാസം മാത്രമാണ് ഇവിടെ ജോലി ചെയ്തത്.
ദാഹം തീര്ക്കാന്‍ കോളയും ചെറുതായി വിശക്കുമ്പോള്‍ പിസ്സയും ബര്‍ഗറും തേടിപ്പോകുന്ന യുവത്വത്തിനു ചോദ്യചിഹ്നം ആവുകയാണ് ഈ യുവാവ്. എങ്ങനെ ഇങ്ങനെ വിശന്നു കിടക്കാന്‍ സാധിക്കുന്നു എന്ന് ചോദിക്കുന്നവര്ക്കും ചിന്തിക്കുന്നവര്ക്കും ഒരുത്തരമേ യുവാവിനു പറയാനുള്ളൂ ഉറച്ച ലക്ഷ്യം മുന്നില്‍ ഉണ്ടെങ്കില്‍ ആര്ക്കും സാധിക്കുമെന്ന്. എന്തിനാണ് ഈ ഒറ്റയാന്‍ സമരം എന്തിനാണെന്ന് ഇതുവരെ പറഞ്ഞില്ല അല്ലെ. ഇനി അതിലേക്കു കടക്കാം.
ശ്രീജിത്തിന്റെ വാക്കുകളിലൂടെ, 20 ആം തീയതി പോലിസ് വീട്ടില്‍ വന്നു തങ്ങളുടെ കസ്റ്റഡിയിലിരിക്കെ ശ്രീജീവ് വിഷം കഴിച്ചുവെന്നും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എന്നോട് പറഞ്ഞു. നാല് മാസം മുന്‍പ് വീട് വിട്ടുപോയ അനിയന്‍ പോലീസ് പിടിയില്‍ ആയെന്നും ആശുപത്രിയില്‍ ച്കിത്സയില്‍ആണെന്നുമുള്ള വാര്ത്ത ഞാൻ ഞെട്ടലോടെയാണ് കേട്ടത് .
ആശുപത്രിയില്‍ ചെന്ന എനിക്ക് മൃതപ്രായനായ അനിയനെയാണ് കാണാന്‍ സാധിച്ചത്. മുഖത്ത് മാസ്‌ക്ക് ഘടിപ്പിച്ച അനിയന്റെ ശരിരത്തില്‍ ഒന്ന് കണ്ണോടിച്ച ഞാൻ വാരിയെല്ലിന്റെ ഭാഗത്ത് മർദ്ദനത്ത്തിന്റെ പാടു കണ്ടു. അടുത്തദിവസം അവൻ മരിക്കുകയും ചെയ്തു. തുടര്‍ന്ന് എനിക്കും ബന്ധുക്കൾക്കും ശ്രീജിവീന്റെ മരണം ആത്മഹത്യ അല്ലെന്നു ഉറച്ചു വിശ്വസിക്കാനാണ് തോന്നിയത്.
അതിന്റെ അന്വേഷണത്തിന് വേണ്ടി ശ്രമം ആരംഭിക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മിഷനില്‍ പരാതികൊടുത്തത്തിന്റെ ഫലമായി ക്രൈം ബ്രാഞ്ച് അന്വേഷണം എര്‌പ്പെടുത്തിയെങ്കിലും സംഭവം നടന്നു ഒരുകൊല്ലും പിന്നിടുമ്പോള്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും സി ബി ഐ അന്വേഷണം ഏര്‍പ്പെടുത്തണം എന്നുമാണ് യുവാവിന്റെയും കുടുംബത്തിന്റെയും ആവിശ്യം.
അതിനു വേണ്ടിയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ യുവാവിന്റെ ഒറ്റയാന്‍ സമരം. ഇപ്പോള്‍ ഒരുനേരം കഴിക്കുന്ന ഭക്ഷണം ഒഴിവാക്കി പൂര്ണ നിരാഹാരം അനുഷ്ഠിക്കുകയും ആവിശ്യം നിറവേറുന്ന തിനുവേണ്ടി മരണം വരെ നിരാഹാര സമരം ചെയ്യുമെന്നാണ് യുവാവ് പറയുന്നത്.
ശ്രീജിവിനെകൂടാതെ കുഞ്ഞു നാളിലെ അച്ഛൻ മരിച്ച ശ്രീജിത്ത് അമ്മയ്ക്കും കൂലിപ്പണിക്കാരനായ ചേട്ടനും ഒപ്പമാണ് താമസം ഏക സഹോദരി വിവാഹം കഴിഞ്ഞ് മാറിതാമസിക്കുന്നു. കൂടെപ്പിറന്ന അനുജൻ സ്വയം ജീവൻ ഒടുക്കില്ലെന്നു ഇവരെല്ലാം വിശ്വസിക്കുന്നുയെങ്കിലും ഒറ്റയാൻ സമരത്തിനു മനോധൈര്യം കാട്ടിയത് ശ്രീജിത്ത് മാത്രം.
വിശ്വാസങ്ങൾ സത്യമാകണമെന്നില്ല പക്ഷെ ഒരു അന്വേഷനത്തിന് അത് തെളിയിക്കാൻ കഴിയും. എത്രയും പെട്ടെന്ന് അതിനു കഴിയട്ടെ എന്ന് വിശ്വസിക്കാം.