ഇന്ന് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും കമന്റുകളും ലൈക്കുകളും കൂട്ടാന്‍ പെടാപാടുപെടുന്ന യുവത്വത്തിന് ഒരു വ്യത്യസ്ത മാതൃകയാണ് എസ് പുഷ്പരാജ് എന്ന യുവ എഴുത്തുകാരന്‍. അച്ഛനുപേക്ഷിച്ചുപോയ കുട്ടിക്കലത്തെ അനാഥത്വം,ദാരിദ്ര്യം,വേദന എന്നീ അനുഭവങ്ങള്‍ പേപ്പറില്‍ പകര്‍ത്തുന്നത് ശീലമാക്കിയപ്പോള്‍ 80ല്‍ പരം ചെറു കഥകളാണ് രൂപപ്പെട്ടത്. പത്താംക്ലാസ് പഠനം കഴിഞ്ഞു കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാന്‍ കൂലിപ്പണിയും തെങ്ങുകയറ്റവും ഉപജീവനമാക്കിയപ്പോള്‍ മിച്ചം പിടിച്ച സ്വന്തം അധ്വാനത്തിന്റെ പണമുപോഗിച്ച് 2014ല്‍ എട്ടു ചെറുകഥകള്‍ 'ശിലകള്‍ക്ക് പറയാനുള്ളത്' എന്നപേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതിനു മുന്‍പ് 2009 ലാണ് ആദ്യ പുസ്തകം പുറത്തിറക്കിയത്. ബിഷപ്പ്ഹൗസിലെ ആറുമാസത്തെ ലാമ്പ്‌കോഴ്‌സിന്റെ അനുഭവത്തിലാണ് 11 ലേഖന സമാഹാരങ്ങളുടെ 'പ്രാര്‍ഥനാമ്യതം' പ്രസിദ്ധീകൃത്മായത്. ഒരു തിരസ്‌കാരത്തിന്റെ വാശിയിലാണ് അവ പുസ്തകമായത്. ജീവന്‍ വെളിച്ച മാസികയില്‍ ലേഖനങ്ങള്‍ അച്ചടിക്കാന്‍ ബിഷപ്പ്ഹൗസ് വിസമ്മതിച്ചതും, വായിക്കാനായി സ്വന്തം ഇടവകയിലെ അച്ഛനെ കാണിച്ചപ്പോള്‍ എടുത്തെറിഞ്ഞ്് പോയി ജോലിചെയ്ത് ജീവിക്കാന്‍ പറഞ്ഞതുമാണ് ആരുടേയും സഹായമില്ലാതെ സ്വന്തം ചെലവില്‍ പുസ്തകമിറക്കാന്‍ കാരണമായത് .
പുഷ്പരാജിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് പ്രസാധകരും കുറച്ചു കാശുതട്ടി. ആ വഴിക്ക് അധികം ചെലവായത് പതിനായിരത്തോളമായിരിന്നുവെന്നു ഈ ഇരുപത്തേഴുകാരാന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ കഥാ ശില്പശാലയില്‍ പങ്കെടുക്കാന്‍ സ്വന്തം പുസ്തകങ്ങളുമായി എത്തിയ ഏക യുവായിരുന്നു വെള്ളായണിക്കാരന്‍ എസ്. പുഷപരാജ്. എഴുത്തും മലയാളത്തെ സ്‌നേഹിക്കുകയും ചയ്യെുന്ന ഏതൊരു യുവാവിനും ഇയാളെ മാതൃകയാക്കാം .