മേഘയ്ക്ക് പുസ്തകം നല്‍കികൊണ്ട് കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ പുനസൃഷ്ടിച്ച് മികവുറ്റതാക്കുന്ന ഈ കാലത്ത് പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തന മാതൃകകളുടെ അനുഭവസാക്ഷ്യം ഒരുക്കി അതിയൂര്‍ ഗ്രാമപഞ്ചായത്തിലെകുട്ടികളും. ബാലരാമപുരം ബി.ആര്‍.സിയില്‍അതിയൂര്‍ ഗ്രാമപഞ്ചായത്തില്‍സ്ഥിതിചെയ്യുന്ന 10 വിദ്യാലയങ്ങളിലെ കുട്ടികളാണ് ഈ അനുപമസന്ധ്യ നെല്ലിമൂട്ജംഗ്ഷനില്‍സംഘടിപ്പിച്ചത്. സര്‍ഗ്ഗ വിരുന്നൊ രുക്കി സര്‍ഗ്ഗസന്ധ്യതീര്‍ത്ത കുട്ടികളുടെ കലാപ്രകടനത്തോട് ഒപ്പം കൂടാന്‍ നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍, എസ്.എസ്.എ.ജില്ലാ പ്രോജക്ട്ഓഫീസര്‍ ശ്രീകുമാരന്‍, അതിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.റ്റി.ബീന, വാര്‍ഡ് മെമ്പര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്.ജി.അനീഷ്, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ സന്ധ്യ.പി.എസ്. തുടങ്ങിയവര്‍ എത്തിയിരുന്നു.
പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ മികവാര്‍ന്ന തരത്തില്‍ അവതരിപ്പിച്ചു. അവതാരകരായിമിനുന്ന പ്രകടനം കാഴ്ചവച്ച ഗവ. എല്‍.പി.എസ്. അവണാകുഴിയിലെ 4-ാംക്ലാസ് വിദ്യാര്‍ത്ഥിനി നിയ.എസ്.എന്‍, എം.കെ.എം.എല്‍.പി.എസ്. പോങ്ങിലിലെ 4-ാം ക്ലാസ്‌വിദ്യാര്‍ത്ഥിനി ആന്‍മരിയ എന്നിവര്‍ കാണികളില്‍ അമ്പരപ്പുളവാക്കി. ഗവ.യു.പി.എസ്.പുതിച്ചലിലെ ഭിന്നശേഷിക്കാരി മേഘയ്ക്ക് പുസ്തകം നല്‍കികൊണ്ട് നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍ പ്രസ്തുത സദസ് ഉദ്ഘാടനം ചെയ്തു. ഗവ.യുപി.എസ്. പുതിച്ചലിലെ 4-ാംക്ലാസ് വിദ്യാര്‍ത്ഥിനി റഹിമ.എസ്. സ്വാഗതവും, സെന്റ് ക്രിസോസ്റ്റോം, ജി.എച്ച്.എസ്.എസ്.നെല്ലിമൂടിലെഅഡിന ഷെര്‍ജിന്‍ കൃതജ്ഞയും രേഖപ്പെടുത്തി. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് ദൃശ്യാവിഷ്‌കാരമായി അവതരിപ്പിച്ച ഗവ.യു.പി.എസ്. പുതിച്ചലിലെകുട്ടികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി,
പൊതുവിദ്യാഭ്യാസസംരക്ഷണ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി എത്തിയ സെന്റ് ക്രിസോസ്റ്റോം ജി.എച്ച്.എസ്.എസിലെ കുട്ടികളും ജൈവവൈവിധ്യ പാര്‍ക്കിന്റെ ആവശ്യകത ഇംഗ്ലീഷ് സ്‌കിറ്റായിഅവതരിപ്പിച്ച എം.കെ.എം.എല്‍.പി.എസ്. പോങ്ങിലിലെ
കുട്ടികളും പൊതുവിദ്യാഭ്യാസ സദസ്സില്‍ എത്തിച്ചേര്‍ന്ന പൊതുവിദ്യാലയ സ്‌നേഹികള്‍ക്ക് പുത്തനുണര്‍വ്വും ആവേശവും പകര്‍ന്നു.. പഞ്ചായത്തതിലെ 10 വിദ്യാലയങ്ങളും ഒന്നിനൊന്ന് മികച്ചതാണ് എന്ന അനുഭവമാണ് നെല്ലിമൂട് നിവാസികള്‍ക്ക് ഈ അനുപമസന്ധ്യ സമ്മാനിച്ചത്.