തിരുവനന്തപുരം: കുട്ടികളെ നിങ്ങൾ കേൾക്കാത്ത വാമൊഴി കവിതകളാണ് മലയാളത്തിന്റെ ശ്വാസം പിടിച്ചു നിർത്തുന്നതെന്നു കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. " നാല് കാലുള്ളൊരു നങ്ങേലി പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി " എന്ന് നല്ല ഈണത്തിൽ പാടിയിട്ടാണ് കുരീപ്പുഴ പബ്ലിക് ലൈബ്രറിയിലെ സമ്മർ സ്കൂൾ കുട്ടികളോടായി പറഞ്ഞത്. വടകര വളവിലെ അറുപതു തെങ്ങിലെ അറുപതു പൊത്തിലെ അറുപതു നത്തിന്റെ കഥയും പാട്ടും പാടിയപ്പോൾ കുട്ടികൾ താളത്തിനൊത്തു പാടി .
നമ്മളിന്ന് അനുഭവിക്കുന്ന സൗകര്യവും സുഖവുമെല്ലാം പൂർവ്വസൂരികളുടെ അത്യധ്വാനത്തിന്റെ ഫലമാണ് . പാവപ്പെട്ടവന്റെ വിയർപ്പിന്റെ താളത്തിന്റെ ഉൽപ്പന്നമാണ് നാടൻ പാട്ടുകൾ. അവർ ചെയ്യാത്ത പുതിയ രീതികൾ അവലംബിച്ചു പുതിയ ലോകത്തെ സൃഷ്ടിക്കേണ്ടവരാണ് നമ്മൾ . ജാതിക്കും മതത്തിനുമപ്പുറത്തു മാനവ ജാതിക്കും ചിന്തകൾക്കുമാണ് നമ്മൾm പ്രാമുഖ്യം കൊടുക്കേണ്ടതെന്നു കവി പറഞ്ഞു. കൺവീനർ പി യു അശോകൻ ,കുട്ടികളുടെ പ്രധിനിധി ഗോപിക എന്നിവർ സംസാരിച്ചു.