OF YOUTH [ Only for Youth ]17/01/2019

കാഞ്ചീരവം ഒരു വീട്ടിൽ ഒരു റേഡിയോ ലേഖന മത്സര വിജയികൾ

ayyo news service
കരോൾ അബ്രഹാം, നന്ദ എൻ ആർ
തിരുവനന്തപുരം: റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദി രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ ഗ്രന്ഥശാലകളിലെ യുവാക്കൾക്കുവേണ്ടി നടത്തിയ " ഒരു വീട്ടിൽ ഒരു റേഡിയോ " മത്സരഫലം പ്രഖ്യാപിച്ചു.  

കരോൾ അബ്രഹാം (പബ്ലിക് ലൈബ്രറി , തിരുവനന്തപുരം). നന്ദ എൻ ആർ (എ നാരായണ മേനോൻ സ്മാരക ജനകീയ ഗ്രന്ഥശാല കയ്യിലിയാട് , ഷൊർണൂർ, ഒറ്റപ്പാലം).ഐശ്വര്യ ഷൈൻ (മുത്താരം കുന്ന് വായനശാല, നെട്ടയം, അമ്പലംകുന്ന്, കൊല്ലം) എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. ഇവർക്ക് 5000 3000 2000 എന്നീ ക്രമത്തിൽ ക്യാഷ്പ്രൈസ് ലഭിക്കും. കൂടാതെ എട്ട് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. ഇവർക്ക് റേഡിയോയാണ് സമ്മാനമായി നൽകുക. ഡോ. സി പി ശ്രീകണ്ഠൻ നായർ , ഡോ. വിളക്കുടി രാജേന്ദ്രൻ, ദേവൻ പകൽക്കുറി എന്നിവരാരായിരുന്നു വിധികർത്താക്കൾ. 

ഫെബ്രുവരി മൂന്നാം തീയതി പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന കാഞ്ചിരവത്തിന്റെ വാര്ഷികാഘോഷവേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യും.  കൂടുതൽ വിവരങ്ങൾക്ക് http://www.kancheeravam.in/ സന്ദർശിക്കുക 

.
Views: 1614
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024