തിരുവനന്തപുരം : വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയലാര്‍ രാമവര്‍മ്മ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വയലാറിനെ അറിയുക എന്ന പരിപാടി ഒരുക്കുന്നു. മാര്‍ച്ച് 25 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ വച്ചാണ് പരിപാടി. വയലാര്‍ രാമവര്‍മ്മയുടെ കവിതകളേയും ചലച്ചിത്ര ഗാനങ്ങളേയും കുറിച്ച് പുതുതലമുറയ്ക്ക് കൂടുതല്‍ അറിവും അവബോധവും നല്‍കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതാണ്. സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍, സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ നായര്‍, ഗാന നിരൂപകന്‍ ടി.പി.ശാസ്തമംഗലം എന്നിവരാണ് പരിപാടി നയിക്കുന്നത്. സിനിമ പി.ആര്‍.ഒ റഹിം പനവൂര്‍ ആണ് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 9249542624