ഋഷിരാജ് സിംഗ്
തിരുവനന്തപുരം: പാഠഭാഗങ്ങൾപോലെ കുട്ടികൾ കായിക ജീവിതം ശീലമാക്കണമെന്നു എക്സ്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. പബ്ലിക്‌ലൈബ്രറി സമ്മർ സ്‌കൂൾ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കു മരുന്നും യുവാക്കൾക്കുപരി കുട്ടികളിലേക്ക്സം ക്രമിച്ചയ്ക്കിരിക്കുന്ന സന്ദർഭത്തിൽ കുട്ടികൾ ജാഗരൂഗരായിരിക്കണമെന്നു സിംഗ് ഓർമിപ്പിച്ചു. നല്ല ആരോഗ്യമുള്ള തലമുറ വരുമ്പോൾ നല്ലജീവിതരീതിയാണ് കടന്നു വരുന്നത്. സാമൂഹിക തിന്മകളുച്ചസ്ഥായിലിരിക്കുന്ന സമയത്തു പാഠ്യേതര കഴിവുകളിലൂടെ നല്ല കാര്യങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന സമ്മർ സ്‌കൂളുകൾക്ക് പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ഗംഗാപ്രസാദ് സ്വാഗതം ആശംസിച്ചു.