തിരുവനന്തപുരം:സംസ്ഥാന പൊതുഭരണ വകുപ്പിന് കീഴിലുള്ള മുന്നോക്ക സമുദായ ക്ഷേമ കോര്പ്പറേഷന് (സമുന്നതി) സംഘടിപ്പിക്കുന്ന സൗജന്യ ജോബ് ഫെയര്‍ വിദ്യുഛക്തി, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കോര്പ്പറേഷന് മേയര്‍ വി. കെ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. ജോബ് ഫെയറില്‍ മൂവായിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കും. റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.