Mobirise Website Builder v4.9.3
OF YOUTH [ Only for Youth ]26/02/2017

ദുബായില്‍ ഒഴിവ്; വാക് ഇന്‍ ഇന്റര്‍വ്യൂ

ayyo news service
തിരുവനന്തപുരം:ദുബായില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനത്തിനായി (പുരുഷന്മാര്‍ മാത്രം) ഒ.ഡി.ഇ.പി.സി മുഖേന മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി.യുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത : ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ പ്ലസ് ടൂവും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും (ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി വില്പനയില്‍). ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നല്ല ആശയവിനിമയ പാടവമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി : 22  26.

താത്പര്യമുള്ളവര്‍ (ഒ.ഡി.ഇ.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന) വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് എതിവശത്തുള്ള കാര്‍മല്‍ ടവറിന്റെ അഞ്ചാം നിലയിലെ ഒ.ഡി.ഇ.പി.സി ഓഫീസില്‍ രാവിലെ ഒന്‍പതിനും ഉച്ചയ്ക്ക് ഒന്നിനും മധ്യേ ഹാജരാകണം.
 



Views: 1863
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY