തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ സമ്മര്‍ സ്‌കൂളിന്റെ 2017 എഡിഷന് ഏപ്രില്‍ ഏഴിന് തുടക്കമാകും . മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വി എസ് ശിവകുമാര്‍ എം എല്‍ എ അധ്യക്ഷനാകും.
കാലാവസ്ഥാ വ്യതിയാനം , പുസ്തക വായന എന്ന ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സമ്മര്‍ സ്‌കൂളില്‍ പ്രശസ്തരുമായുള്ള മുഖാമുഖം , ക്വിസ്, ചലച്ചിത്ര ഛായാഗ്രഹണം, സയന്‍സ്, മാലിന്യ സംസ്‌കരണം, ഗ്രീന്‍ പ്രോട്ടോകോള്‍,ഊര്‍ജ സംരക്ഷണം ,ഒറിഗാമി ,മാജിക്,യോഗ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, സംവാദം, ക്‌ളാസ്സുകള്‍ എന്നിവയുണ്ടാകും. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രശസ്ത വ്യക്തിത്വങ്ങൾ സമ്മര്‍ സ്‌കൂളിന്റെ വിവിധ വിഭാഗങ്ങളെ സജീവമാക്കും.കോമഡി പരിപാടി, വില്‍കലാമേള, നാടക നാടന്‍ പാട്ട് മാപ്പിളപ്പാട്ട് ശില്പശാലകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , ഭാരത് ഭവന്‍, ശുചിത്വ മിഷന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ ധാരാളം സ്ഥാപനങ്ങള്‍ സമ്മര്‍ സ്‌കൂളിനോട് കൈകോര്‍ക്കുന്നുണ്ട്. സമാപനം മെയ് 5 ന്.