തിരുവനന്തപുരം: ജൂലൈയില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് കമ്പാര്‍ട്ട്‌മെന്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുളള തീയതി ജൂലൈ നാലു വരെ നീട്ടി. പ്രിന്‍സിപ്പല്‍മാര്‍ ട്രഷറികളില്‍ ഫീസൊടുക്കുന്നതിനുളള അവസാന തീയതി ജൂലൈ ആറും സ്‌കൂളുകളില്‍ നിന്നും കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനുളള അവസാന തീയതി ജൂലൈ ഏഴുമാണ്. കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഈ വര്‍ഷം മുതല്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനാണ്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിഷയത്തില്‍, 2017 ജൂലൈയിലെ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 2018 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്യും. പരീക്ഷയെഴുതുന്ന വിഷയത്തിന്റെ ജൂലൈ 2017 ലെ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫീസും ഒന്നിച്ച് ഒടുക്കണം. സിലബസ് പരിഷ്‌ക്കരിക്കപ്പെട്ട വിഷയങ്ങളിലെ പരീക്ഷകള്‍ പുതിയ സിലബസ് പ്രകാരവും പഴയ സിലബസ് പ്രകാരവും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചിട്ടുളള പാഠ്യപദ്ധതി പ്രകാരം പരീക്ഷ എഴുതാം. പഴയ സിലബസില്‍ ഹയര്‍സെക്കന്ററി പരീക്ഷയെഴുതുന്നതിനുളള അവസാന അവസരമാണിത്.