തിരുവനന്തപുരം:ഗവണ്മെന്റ് നഴ്സിങ് സ്കൂളുകളില്‍ നടത്തുന്ന ജനറല്‍ നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷന് വിഷയമായിട്ടുളള പ്ലസ് ടു അഥവാ തത്തുല്യമായ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി ജയിക്കണം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ പ്ലസ് ടു ജയിച്ചവരുടെ അപേക്ഷയും പരിഗണിക്കും. അപേക്ഷയും പ്രോസ്പെക്ടപ്രോസ്പെക്ടസുംwww.dhs.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ അതത് ജില്ലയിലുളള ഗവ. നഴ്സിങ് സ്കൂളുകളില്‍ ആഗസ്റ്റ് 20നകം സമര്‍പ്പിക്കണം.