ടി.പി. രാമകൃഷ്ണന്‍, ഡോ.ഐഷത്ത് ഷിഹാം
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച് ലോകനിലവാര മുള്ള മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ നൈസ് (കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സി) അക്കാഡമിയില്‍ മാലദ്വീപില്‍ നിുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും ഒമാന്‍ എന്‍.ഇ.പി പരിപാടിയുടെ ഭാഗമായ വിദ്യാര്‍ഥികളുടെ വിസ വിതരണവും നടന്നു. നൈപുണ്യ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിരുദദാനച്ചടങ്ങു ഉദ്ഘാടനം ചെയ്ത തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നഴ്സിംഗ് രംഗത്ത് ആതുരരംഗത്തെ നൈപുണ്യത്തിനൊപ്പം വ്യക്തിപരമായ നൈപുണ്യം നേടാനും 'നൈസി'ലെ പരിശീലനം സജ്ജമാക്കുമെന്നും 103 വിദ്യാര്‍ഥികള്‍ അടുത്ത ബാച്ചില്‍ മാലദ്വീപില്‍ നിന്നുമുണ്ടാകുമെന്നും മുഖ്യാതിഥിയായിരുന്ന മാലദ്വീപിലെ വിദ്യാഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം പറഞ്ഞു.
നൈസ് വെബ്സൈറ്റിന്റെയും ലോഗോയുടെയും പുനഃപ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. കെയ്സ് ചെയര്‍മാന്‍കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു.