തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കളെ പ്രാപ്തരാക്കുകയുമാണ് സര്‍ക്കാരിന്റെ നയമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പാലോടില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കം കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനവും മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന വലിയവെല്ലുവിളികളില്‍ ഒന്ന്. സ്ഥിരം തൊഴില്‍ ഇല്ലാതാകുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതും യുവാക്കള്‍ക്ക് തിരിച്ചടിയാകുന്നു. ഈ സാഹചര്യം മറികടന്ന് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവതീയുവാക്കളെ പ്രാപ്തരാക്കുകയും വേണം. ആധുനികകാലത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി അറിവും നൈപുണ്യശേഷിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തൊഴില്‍സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.