OF YOUTH [ Only for Youth ]22/09/2020

ജി. കെ. പിള്ളയുടെ ചെറുമകൻ ശ്രീറാം മോഹൻ സിനിമയിൽ സജീവമാകുന്നു

Rahim Panavoor
ശ്രീറാം മോഹന്‍
മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ ജി. കെ. പിള്ളയുടെ  ചെറുമകനും യുവനടനുമായ ശ്രീറാം മോഹന്‍ സിനിമയില്‍  സജീവമാകുന്നു. സിനിമാ  കുടുംബത്തിലെ ഈ  പുതു തലമുറക്കാരന് അഭിനയം തന്നെയാണ്  പാഷന്‍. ചെറുപ്രായത്തില്‍ തന്നെ  ശ്രീറാം സംഗീതവും  നൃത്തവും അഭ്യസിച്ചിരുന്നു. സ്‌കൂളിലും  കോളേജിലും പഠിക്കുമ്പോള്‍ കലാപ്രവര്‍ത്തനങ്ങളില്‍ മികവ്  തെളിയിച്ചിരുന്നു. കേരളോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ച ശ്രീറാം ഉള്‍പ്പെട്ട  ടീം  ജാര്‍ഖണ്ഡില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. നല്ല  നര്‍ത്തകന്‍  കൂടിയാണ്  ശ്രീറാം.
ശ്രീറാം മോഹന്‍, ജി. കെ. പിള്ള
നിരവധി  ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക്കല്‍  ആല്‍ബങ്ങളിലും  അഭിനയിച്ച് കഴിവ്  തെളിയിച്ച  ശ്രീറാം     തമിഴ്  ചിത്രത്തില്‍ അഭിനയിച്ചിരുന്നു.  മേജര്‍  രവി  സംവിധാനം  ചെയ്ത  മോഹന്‍ലാല്‍  ചിത്രം  കാണ്ഡഹാറിലൂടെ  മലയാള സിനിമയിലെത്തിയ ശ്രീറാമിന് അഭിനയിച്ച  ആദ്യ  മലയാള  സിനിമ  മെഗാ സ്റ്റാര്‍  ചിത്രമാണെന്നതില്‍ അഭിമാനിക്കുന്നു.  ഡെറാടൂണില്‍  നടന്ന ഈ  സിനിമയുടെ  ചിത്രീകരണ  അനുഭവം മറക്കാനാവില്ലെന്ന് ശ്രീറാം  പറയുന്നു.
 
ജി. കെ. പിള്ളയുടെ മകള്‍ ശ്രീലേഖ മോഹന്റെയും  റിട്ടയേര്‍ഡ് കോളേജ്  പ്രൊഫസര്‍ കെ. ജി. മോഹന്റെയും മകനാണ്  ശ്രീറാം. ശ്രീക്കുട്ടി  മോഹന്‍  ആണ് ശ്രീറാമിന്റെ  സഹോദരി. കൊല്ലത്താണ് ശ്രീറാമും കുടുംബവും  താമസിക്കുന്നത്.

എം ബി എ പഠനം  പൂര്‍ത്തിയാക്കി ശ്രീറാം  ബാംഗ്ലൂരില്‍  ജോലിയില്‍  പ്രവേശിച്ചെങ്കിലും  സിനിമ  തന്നെയായിരുന്നു  മനസ്സില്‍. ഇപ്പോള്‍  നാട്ടിലുള്ള  ശ്രീറാം ഇനി  സിനിമയില്‍ സജീവമാകാനാണ്  തീരുമാനം. കുടുംബത്തിന്റെ  പൂര്‍ണ  പിന്തുണയും അപ്പാപ്പന്‍  ജി. കെ. പിള്ളയുടെ   പ്രോത്സാഹനവും ഉപദേശങ്ങളും   ശ്രീറാമിന്   പ്രചോദനം  നല്‍കുന്നു.  സിനിമയില്‍  തന്റെ  പിന്‍ഗാമിയായി കൊച്ചുമകന്‍ വരണമെന്ന്  മലയാളത്തിന്റെ  കരുത്തനായ  നടന്‍  ജി. കെ. പിള്ളയും അതിയായി  ആഗ്രഹിക്കുന്നു. ഏതുതരം കഥാപാത്രങ്ങളും  ഭംഗിയായി  അവതരിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം  ഈ  യുവ നടനുണ്ട്. നായകനാകാനുള്ള  ആകാരഭംഗിയും കഴിവും  ശ്രീറാമിനുണ്ട്.

ശ്രീറാം  മോഹന്റെ  ഫോണ്‍  നമ്പര്‍ : 9895068347
Views: 1017
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024