Mobirise Website Builder v4.9.3
OF YOUTH [ Only for Youth ]31/07/2015

ജനറല്‍ നഴ്‌സിംഗിന് അപേക്ഷിക്കാം

ayyo news service
തിരുവനന്തപുരം:ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ അഥവാ തത്തുല്യ പരീക്ഷ ജയിച്ച ആണ്‍കുട്ടികളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhs.kerala.gov.in) ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. അപേക്ഷ അതത് ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ആഗസ്റ്റ് 20 വൈകുന്നേരം അഞ്ച് മണിക്ക് ലഭിക്കത്തവിധം അയയ്ക്കണം.
 

Views: 1819
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY