തിരുവനന്തപുരം:പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ ഇന്ന് (ജൂലൈ 30) രാവിലെ 10.30 മുതല്‍ സര്‍വീസ് ക്വാട്ട റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും ജനറല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും വേണ്ടി നടത്തും. പ്രവേശന പരീക്ഷാകമ്മീഷണറുടെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.
കൗണ്‍സലിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ www.dme.kerala.gov.in ല്‍ നിന്നും ഓപ്ഷന് ഫോറം ഡൗണ്‍ലോഡ് ചെയ്യണം. തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയവും കോളേജും അലോട്ട്മെന്റ് സമയത്ത് രേഖപ്പെടുത്തി നല്‍കണം. അലോട്ട്മെന്റ് സമയത്ത് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകര്‍ക്ക് ഓപ്ഷന് നല്‍കാം. ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ഹാജരാകാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല. അപേക്ഷകര്‍ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ കൗണ്‍സലിംഗിന് ഹാജരാകാം. അപേക്ഷകര്‍ പ്രവേശന പരിക്ഷയുടെ അഡ്മിറ്റ് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഹാജരാക്കണം. സെലക്ഷന് നേടുന്ന അപേക്ഷകര്‍ ആഗസ്റ്റ് ഒന്നിന് അഞ്ച് മണിക്ക് മുമ്പ് അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരം www.dme.kerala.gov.in ല്‍ ലഭിക്കും.