OF YOUTH [ Only for Youth ]10/12/2023

തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണപ്പൊതി നല്‍കി അജു കെ. മധു മാതൃകയാകുന്നു

Rahim Panavoor
തിരുവനന്തപുരം :  ഭക്ഷണം കിട്ടാതെ തെരുവില്‍ അലയുന്നവര്‍ക്ക്  ഭക്ഷണപ്പൊതി നല്‍കുന്ന യുവാവ് നന്മയുടെ പ്രതീകമായി മാറുന്നു . സ്വന്തം പണം വിനിയോഗിച്ചാണ് ആര്യനാട്  മീനാങ്കല്‍ എം.ആര്‍. കെ ഹൗസില്‍ അജു കെ. മധു(30)  എന്ന യുവാവ്ആരോരുമില്ലാത്തവരുടെ വിശപ്പകറ്റുന്നത്. തലസ്ഥാനത്തെ തെരുവിന്റെ മക്കള്‍ക്ക് രണ്ടു വര്‍ഷമായി  അന്നമൂട്ടുകയാണ് അജു. ഭക്ഷണം മാത്രമല്ല രോഗങ്ങള്‍ക്ക് മരുന്നും പരിചരണവും  നല്‍കും.തീരെ അവശരായവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും  അജു മുന്നിട്ടിറങ്ങും
   
കോവിഡ് വ്യാപനത്തില്‍ പട്ടിണിയിലായവരെ സഹായിക്കാനാണ് അജു സജീവമായി രംഗത്തിറങ്ങിയത്. ആര്യനാട് , വിതുര  പഞ്ചായത്തുകളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ സഹായത്തിനും അജു  ഉണ്ടായിരുന്നു. അവശതയില്‍ കഴിഞ്ഞ ഒട്ടേറെ പേരെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും എത്തിക്കാന്‍ അജുവിന് കഴിഞ്ഞിട്ടുണ്ട്.
 
തെരുവില്‍ കഴിയുന്നവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍  നടപടി സ്വീകരിക്കാത്തതിനെതിരെ  തോര്‍ത്ത് വിരിച്ചു കിടന്ന് അജു സമരം നടത്തിയിരുന്നു.  തമ്പാനൂരില്‍ മുമ്പ്  മാലിന്യം ഒഴുകി ദുര്‍ഗന്ധം ഉണ്ടായപ്പോള്‍ അജു നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചതും  വാര്‍ത്തയായിരുന്നു. കഴക്കൂട്ടം- കാരോട് ബൈപ്പാസില്‍ ഇഞ്ചയ്ക്കല്‍  മുതല്‍ പരുത്തിക്കുഴി വരെ റോഡ് അടച്ചപ്പോള്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയിട്ടുണ്ട്.പെട്രോള്‍  വില വര്‍ധനവിന്  എതിരായി  തോര്‍ത്തുടുത്ത്  പെട്രോള്‍ പമ്പിനു  മുന്നില്‍ ഒറ്റക്കാല്‍ സമരം നടത്തിയും ഈ യുവാവ്  ശ്രദ്ധ നേടിയിരുന്നു.

Views: 346
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024