തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കില്‍ (കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി മുഖാന്തിരം) വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ബ്ലഡ് ബാങ്ക് ടെക്നീഷ്യന് (നാലൊഴിവ്) (ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടി), ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ (രണ്ടൊഴിവ്) (എം.എ/എം.എസ്.സി. സൈക്കോളജി/എം.എസ്.ഡബ്ല്യു, എച്ച്.ഐ.വി കൗണ്‍സിലിംഗില്‍ മൂന്ന്നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം), ബി.ടി.വി.ഡ്രൈവർ (ഒരൊഴിവ്) (പത്താംക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം).
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 20 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ആഫീസിലെ വാക്-ഇന്‍ ഇന്റര്‍വ്യുവിൽ പങ്കെടുക്കണം.