P VIEW [ Public View ]21/05/2016

സെക്രട്ടറിയേറ്റിനുമുന്നിലെ നാണയത്തമ്പുരാന്‍

ayyo news service
സമരത്തിനും ധര്‍ണക്കും മൂകസാക്ഷിയാകുന്ന സെക്രട്ടറിയേറ്റിനുമുന്നിലെ നടപ്പാതയില്‍ ചരിത്രസ്മരണകളുണര്‍ത്തുന്ന നാണയങ്ങളും നോട്ടുകളും സ്റ്റാമ്പുകളുമയി ഒരാള്‍ ഇരിക്കുന്നുണ്ടാകും;ആലപ്പുഴ ജില്ലയിലെ ഡാനിയേല്‍ സാമുവേല്‍.  800 വര്‍ഷത്തെ റോമന്‍,ചേര,ചോള,പാണ്ഡ്യന്‍,സ്വതന്ത്ര,ഇന്ത്യ ഹിറ്റ്‌ലര്‍ നാണയ ചരിത്രം പറയുന്ന പതിനായിരത്തിലധികം നാണയങ്ങള്‍ ഉള്‍പ്പെടെ നോട്ടുകളുടെയും,സ്റ്റാമ്പുകളുടെയും വിപുലമായ ശേഖരമാണ്    ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

മൂന്നു വര്ഷമായി സെക്രട്ടിേയറ്റിനുമുന്നിലെ സ്ഥിരം സാന്നിധ്യമായ നാണയത്തമ്പുരാന്‍ കാല്‍നൂറ്റാണ്ടുക്കാലത്തെ അന്വേഷണത്തിലൂടെ കണ്ടെത്തിയവയാണിത്.  ഇന്നിപ്പോള്‍ ഇവയുടെ വില്പ്പനയും പ്രദര്‍ശ്‌നവുമായി ജീവിതം മുന്നോട്ടു നയിക്കുകയാണ് ഈ അറുപതുകാരന്‍. 

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ നാട്ടില്‍ ചെറു പീടിക നടത്തിയിരുന്നപ്പോള്‍ പഴയ നോട്ടുകളും നാണയങ്ങളും മാറ്റിവക്കുവാന്‍ തോന്നിയ താല്‍്പര്യമാണ് സാമുവേലിനെ ഈ വന്‍്‌ശേഖരത്തിന്റെ ഉടമയക്കിയത്.  വില്പനയെകുറിച്ച് ചോദിച്ചപ്പോള്‍;പഴക്കം കൂടുംതോറും വിലകൂടും. ഉത്തരേന്ത്യന്‍ ലോബികളില്‍ നിന്നാണ്   നാണയങ്ങളും നോട്ടുകളും ലഭിക്കുന്നത്. അവരില്‌നിനു വാങ്ങുന്നതിനെക്കളും 20 ശതമാനം കൂടിയാണ് വില്ക്കുന്നതെന്നാണ് സാമുവേല്‍ മറുപടിപറഞ്ഞത്

ഞാന്‍ കണ്ടുമറന്ന പഴയ രണ്ടു രൂപയുടെ പുതിയ നോട്ടുകള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ കണ്ടപ്പോള്‍ ചോദിച്ചു അത് എത്രരൂപക്കാ വില്ക്കുന്നതെന്ന് ഇരുപതു രൂപ എന്ന മറുപടി ഉടന്‍ വന്നു. ഒരു രണ്ടുരൂപയുടെ വിലയാണുകേട്ടോ.....

കൂടുതലറിയാൻ വീഡിയോ കാണുക--ക്ലിക്ക് വച്ച് വീഡിയോ

Views: 2489
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024