അഡ്വ.സന്ധ്യ.ജെ.സംസാരിക്കുന്നു. ശ്രുതി, വിനീത ജയപ്രകാശന്‍, ഡോ. മാലാ രാമനാഥന്, ഉത്തര ഗീത എന്നിവര്‍ സമീപം.
തിരുവനന്തപുരം : അന്താരാഷ്ട്ര സുരക്ഷിത ഗര്‍ഭച്ഛിദ്ര ദിനത്തോടനുബന്ധിച്ച് വൈ. പി. ഫൗണ്ടേഷന് കോമണ്‍ ഹെല്‍ത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. സന്ധ്യ. ജെ. ശ്രുതി, വിനീത ജയപ്രകാശന്‍, ഡോ. മാലാ രാമനാഥന്, ഉത്തര ഗീത എന്നിവര്‍ സംസാരിച്ചു. സമ്മതവും ശാരീരിക
അധികാരവും പരിചയപ്പെടുത്തുന്ന അറിവിന് മുത്തുകള്‍ എന്ന ചിത്രകഥാ പുസ്തകം കാവ്യയും ശ്രുതിയും ചേര്‍ന്ന് ചടങ്ങില്‍ പ്രകാശനം ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പരിസരത്ത് സംവാദവും സംഘടിപ്പിച്ചിരുന്നു.