ശ്രീ പത്മനാഭ സാമി ക്ഷേത്ര പൈങ്കുനി ഉത്സവ വേലകളി ചുവടു വയ്ച്ചു മുന്നേറവേ അനന്തപുരിയുടെ ചരിത്ര പ്രസിദ്ധമായ മേഷമണിയുടെ ഒച്ചകേട്ട് അത്ഭുതത്തോടെ നോക്കി നില്ക്കുന്ന വേലകളി കലാകാരന്മാർ. വൈകുന്നേരം ആറുമണിക്ക് ഒരു മണിയൊച്ച കേട്ട കലാകാരന്മാർ പിന്നാലെയുള്ള മണിയൊച്ച കേൾക്കാനാണ് മേഷമണിയിൽ നോക്കി നില്ക്കുന്നത്. രണ്ടു ആടുകൾ ഒരാൺ തലയുടെ ഇരു കവിളിലും ഇടിക്കുമ്പോൾ മുഖം വായ തുറക്കുകയും അതോടൊപ്പം മണിയൊച്ച കേൾക്കുന്നതുമാണ് മേഷമണിയുടെ അത്ഭുതം.