ARTS09/09/2020

അമ്മയുടെ ഗാനരചനയിൽ മകളുടെ ആലാപനം

Rahim Panavoor
നിതിലകൃഷ്ണ, ലേഖ 
അമ്മയുടെ ഗാനരചനയിൽ മകൾ  പാടിയ സംഗീത  വീഡിയോ  ആൽബം ശ്രദ്ധേയമാകുന്നു.ഓണത്തുമ്പി  എന്ന  ആൽബത്തിലാണ് അമ്മ  ലേഖ  പരവൂർ  എഴുതിയ  ഗാനം  മകൾ നിതിലകൃഷ്ണ  ആലപിച്ചത്. ആരാമം  പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ  ഈ  ആൽബം  ഓണത്തെക്കുറിച്ചുള്ളതാണ്. ഗ്രേറ്റസ്  മച്ചാഡോ  ആണ് സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ചത്. പ്രോജക്റ്റ്  ഹെഡ്  : അനൂപ്  കടമ്പാട്ട്. ഛായാഗ്രഹണം :അഭിലാഷ് കെ. ആശ്രാമം. എഡിറ്റിംഗ് :ശരവൺ സ്റ്റുഡിയോ  3. റെക്കോർഡിസ്റ്റ്  :മിഹ്റാജ്  ഖാലിദ്.  വാർത്താ  പ്രചാരണം :റഹിം  പനവൂർ. 
നിതിലകൃഷ്ണ
കൊല്ലം  പരവൂർ  സ്വദേശിനിയായ ലേഖയും  മകൾ  നിതിലകൃഷ്ണയും  സംഗീത പരിപാടികളിൽ  സജീവമാണ്. നൂറോളം  ഗാനങ്ങളും  നിരവധി  കവിതകളും  ലേഖ  എഴുതിയിട്ടുണ്ട്.  അമ്മ   എഴുതിയ  കവിതകൾ   മകൾ ഈണം  നൽകി  ആലപിച്ചിട്ടുണ്ട്. പഠനത്തിലും  മുടുക്കിയായ നിതിലകൃഷ്ണ എസ് എസ്  എൽ സി പരീക്ഷയിൽ  എല്ലാ  വിഷയങ്ങൾക്കും എ പ്ലസ്  നേടിയിരുന്നു. സാംസ്‌കാരിക  പരിപാടികളുടെ  മികച്ച  സംഘാടക കൂടിയാണ്  ലേഖ. യശഃ ശരീരനായ സംഗീത  സംവിധായകൻ  ജി. ദേവരാജന്റെ നാടായ പരവൂരിൽ പ്രവർത്തിക്കുന്ന പരവൂർ  സംഗീതസഭയിലെ സജീവ  പ്രവർത്തകരാണ്  ഇരുവരും. ലേഖയുടെ  മകൻ നിതിൻകൃഷ്ണയും നല്ല  ഗായകനാണ്.  ഭർത്താവ്  ഗോപാലകൃഷ്ണൻ (ബാബു ) നൽകുന്ന  പിന്തുണയാണ് സംഗീതയാത്രയിലെ   വിജയത്തിളക്കത്തിന് കാരണമെന്ന്  ലേഖ  പറയുന്നു.
Views: 1254
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024