HEALTH12/03/2024

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

ലോക ഗ്ലൂക്കോമ വാക്കത്തണ്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബും (ടി.ഒ.സി), കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സും (കെ.എസ്.ഒ.എസ്) സംയുക്തമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമയെന്നും നാല്‍പത് വയസ്സ് കഴിഞ്ഞവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വാക്കത്തണിന് നല്‍കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും ശരിയായ കാഴ്ചയും വെളിച്ചവുമുള്ള നല്ലൊരു നാളെയും ഗവര്‍ണര്‍ ആശംസിച്ചു.  കവടിയാര്‍ കൊട്ടാരത്തിന് സമീപം  ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു വാക്കത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.  ലക്ഷണമൊന്നുമില്ലാതെ അന്ധതയിലേക്ക് നയിക്കുന്ന വില്ലനാണ് ഗ്ലോക്കോമയെന്നും കൃത്യമായ പരിശോധനയും പരിചരണവും നല്‍കി കണ്ണുകളെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  -ടി.ഒ.സി സെക്രട്ടറി ഡോ. ടി. തോമസ് ജോര്‍ജ്, ട്രഷറര്‍ ഡോ. അഷദ് ശിവരാമന്‍, കെ.എസ്.ഒ.എസ് ജനറല്‍ സെക്രട്ടറി ഡോ. സി. ബിജു ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കവാടിയാര്‍ കൊട്ടാര പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തണ്‍ മാനവീയം വീഥിയില്‍ സമാപിച്ചു. വിവിധ ആശുപത്രി പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

Views: 262
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024