തിരുവനന്തപുരം:ഗവണ്‍മെന്റ് ആയുര്‍വേദ കോളേജുകളിലെ ആദ്യ ദന്തരോഗ ചികിത്സാ വിഭാഗം തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ കോളേജിലെ ഒഴിവുകള്‍ ഉടന്‍ നികത്താന്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ഹൗസ് സര്‍ജന്മാരുടെ സ്‌റ്റൈപന്റ് വര്‍ദ്ധിപ്പിക്കും. 125 വര്‍ഷം പിന്നിട്ട ആയുര്‍വേദ കോളേജിന്റെ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും രൂപരേഖ തയ്യാറാക്കാന്‍ മന്ത്രി കോളേജ് അധികൃതരോട് നിര്‍ദ്ദേശിച്ചു. ഡോ.റ്റി.ശിവദാസ് അദ്ധ്യക്ഷനായിരുന്നു. ഡോ.പി.കെ.അശോക്, ഡോ.ജി.ചന്ദ്രകുമാര്‍, പി.എസ്.സരോജം, ഡോ.എ.അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.