HEALTH08/04/2017

യുവാക്കളിലെ മറവിരോഗത്തെ എങ്ങനെ തടയാം?

പൂഴിക്കുന്ന് സുദേവന്‍, കൗൺസിലർ (സൈക്കോളജി) ഫോ:8848530020
മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്നാണ് ഓര്‍മശക്തി. ഇത് മനസ്സുമായി നിരന്തരം സമ്പര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. ഈ സമ്പര്‍ക്കത്തിന് എപ്പോഴെങ്കിലും ഇടവേള ഉണ്ടാകുകയാണെങ്കില്‍ 'മറവി'സംഭവിച്ചു തുടങ്ങി എന്നു കരുതുക. ശരീരത്തിനും മനസ്സിനും ഏല്‍ക്കുന്ന മുറിവുകള്‍, ആത്മസംഘര്‍ഷങ്ങള്‍, വിഷാദം, വാര്‍ധക്യദശയില്‍ സംഭവിക്കുന്ന മാനസികാവസ്ഥ, ദുര്‍ബല മനസ്സുള്ളവര്‍ക്ക് സംഭവിക്കുന്ന മാനസികസമ്മര്‍ദ്ദം, ശ്രദ്ധയില്ലായ്മ, ആശയ വിനിമയകുറവ്, ജീവിതശൈലീ രോഗങ്ങള്‍, വ്യായാമകുറവ്, അലസത, അമിതാഹാരം, വിപരീതചിന്തകള്‍, മസ്തിഷ്‌കരോഗങ്ങള്‍, സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങി ശാരീരിക - മാനസികപരമായ നിരവധി കാരണങ്ങള്‍ മനുഷ്യന്റെ ഓര്‍മശക്തിയെ കീഴ്‌പ്പെടുത്താവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്, ഓര്‍മ്മശക്തി നിലനിന്നേപറ്റൂ. രോഗികള്‍ക്കും, വാര്‍ദ്ധക്യമായവര്‍ക്ക് ഓര്‍മ്മ പൂര്‍ണ്ണമായും നിലനിര്‍ത്തുവാന്‍ ചിലപ്പോള്‍ കഴിയാതെ വന്നാലും ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറവിയെ കീഴ്‌പ്പെടുത്തുവാന്‍ തീര്‍ച്ചയായും കഴിയും.

ഓരോ വ്യക്തിയും ലക്ഷ്യബോധമുള്ളവരും, ഭാവിയെ സ്വപ്നം കാണുന്നവരും, അറിവിനായി താല്പര്യം കാട്ടുന്നവരും, ജീവിതശൈലീരോഗങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുമാണെങ്കില്‍ ഒരു പരിധിവരെ മറവിരോഗത്തെ അകറ്റിനിര്‍ത്തുവാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അടുത്തതായി ആഹാരരീതിയില്‍ മാറ്റം ഉണ്ടാകണം, വ്യായാമം ശീലിക്കണം, യോഗദിനചര്യയില്‍ ഉള്‍പ്പെടുത്തണം, മനസ്സിന് ഏകാഗ്രത നേടിക്കൊടുക്കണം. മാനസിക പ്രതിബന്ധങ്ങളെ നിഷ്‌പ്രയാസം നേരിടുവാനുള്ള മനസ്സാന്നിധ്യം വളര്‍ത്തിയെടുക്കണം. വിദ്യാര്‍ത്ഥികള്‍ പഠനം ലക്ഷ്യത്തിലെത്താനുള്ള ഒരു മാര്‍ഗ്ഗമായി കാണണം. വായന ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവര്‍ത്തനം മറവിയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ഉപകരിക്കും.

സല്‍സ്വഭാവിയായും, മറ്റുള്ളവര്‍ക്ക് ഉപകാരിയായും ജീവിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, മറവി ഒരു രോഗമായി നിങ്ങളില്‍ വന്നുഭവിക്കാതിരിക്കും. മരുന്നുകളുടെയും മന്ത്രവാദത്തിന്റെയും പിറകെപോയിരുന്ന പഴയ മനുഷ്യസമൂഹം മാറിയല്ലോ. എന്നാല്‍ ഇന്ന് തിരക്കിന്റെയും, കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവയുടെ പുറകെ പോകുന്ന പുതിയ മനുഷ്യസമൂഹം മനഃപൂര്‍വ്വം മാനസിക-ശാരീരിക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുവാനാണ് ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ ശ്രമിച്ചാല്‍ ജീവിതാന്ത്യംവരെയും ഓര്‍മ്മയുള്ള മനുഷ്യരായി കഴിയാം.



Views: 2354
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024