തിരുവനന്തപുരം:ജീവിതശൈലിയില്‍ ഒരല്‍പ്പം ശ്രദ്ധപുലര്‍ത്തിയാല്‍ ഹൃദയം സന്തോഷഭരിതമായി മുന്നാട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക ഹൃദയദിന സന്ദേശത്തില്‍ പറഞ്ഞു. 2016ലെ ലോകഹൃദയദിനത്തിന്റെ സന്ദേശം 'പവര്‍ യുവര്‍ ലൈഫ്' അഥവാ നിങ്ങളുടെ ജീവിതത്തിന് ശക്തിപകരുക എന്നതാണ്.
ഹൃദയത്തിന് നിരന്തരം പ്രവര്‍ത്തിക്കുവാന്‍ നിലക്കാത്ത രക്തപ്രവാഹവും അതിലൂടെ എത്തുന്ന പ്രാണവായുവും ആവശ്യമാണ്. ഹൃദയത്തിന്റെ ഇന്ധനം അവയാണ്. ഈ ഇന്ധനത്തെ ഇല്ലാതാക്കുന്ന നാലു ഘടകങ്ങളാണ് അനാരോഗ്യകരമായ ഭക്ഷണരീതി, പുകയിലയുടെ ഉപയോഗം, വ്യായാമമില്ലായ്മ, മദ്യോപയോഗം എന്നിവ.
ആരോഗ്യകരമായ ഭക്ഷണശീലം പുലര്‍ത്തുന്നതിലൂടെയും മദ്യവും പുകയിലയും ഇല്ലാതാക്കുന്നതിലൂടെയും വ്യായാമഭരിതമായ ഒരു ശരീരം സ്വന്തമാക്കുന്നതിലൂടെയും ഹൃദയത്തിന്റെ ഇന്ധനമായ'അനസ്യൂത രക്തപ്രവാഹവും പ്രാണവായുവും നമുക്ക് ഉറപ്പാക്കാം. അങ്ങനെ നമ്മുടെ ജീവിതത്തിന് ശക്തിപകരാമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.