തിരുവനന്തപുരം:അന്തരിച്ച മുന്‍ രാഷ്ടപതി അബ്ദുൽ കലാമിന് ശ്രദ്ധാഞ്ജലിയായി ഐ എം എ തിരുവനന്തപുരം ഘടകം ശംഖുമുഖം കൽമണ്ഡപത്തിൽ പ്രണാം അബ്ദുൽ കലാം എന്ന പേരിൽ സൗജന്യ രോഗപരിശോധന സംഘടിപ്പിച്ചു. ഒപ്പം അവയവദാന ബോധവത്കരണവും സമ്മതപത്ര സമർപ്പിക്കലും നടന്നു .
ചടങ്ങിൽ മുഖ്യാഥിതിയായെത്തിയ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് (ശംഖുമുഖം) ജവഹർ ജനാർദ് തന്റെ അവയവദാന സമ്മതപത്രം ഐ എം എ സ്റ്റേറ്റ് കണ്‍വീനർ ഡോ.വാസുദേവൻ, അവയവദാന കോർഡിനേറ്റർ ഡോ.അനീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ എം എ അവയവദാന സമിതി പ്രസിഡന്റ് ഡോ.വിനയരഞ്ചന് കൈമാറി. മറ്റു നിരവധി പേർ രോഗപരിശോധനക്കൊപ്പം അവയവദാന സമ്മതപത്രം ഐ എം എ ക്ക് സമര്‍പ്പിച്ചു.