Mobirise Website Builder v4.9.3
HEALTH07/09/2016

മുഖം മാറ്റിവയ്ച്ച ഇസബെല്ലെയെ മുഖം ചതിച്ചു;മരണത്തിനു കീഴടങ്ങി

ayyo news service
ലില്ലെ: ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. 2005ല്‍  മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഇസബെല്ലെ കഴിഞ്ഞ ഏപ്രിലില്‍ മരിച്ചിരുന്നു.  ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിച്ച ഇസബെല്ല കാന്‍സര്‍ രോഗിയായി മാറിയിരുന്നു. ഇസബെല്ലെയുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ്  മരണ വിവരം പുറത്തു വിടാതിരുന്നതെന്ന് അമീന്‍സിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

പട്ടികടിയേറ്റ ഇസബെല്ലെയുടെ മുഖം വികൃതമായതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ മൂക്കും കവിളും ചുണ്ടും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതുതായി തുന്നിച്ചേര്‍ക്കുകയായിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം2006 ഫെബ്രുവരിയില്‍ ഡൈനോയര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടതോടെ സംഭവം ലോകശ്രദ്ധ നേടി. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇസബെല്ലെയുടെ ശരീരം ദാതാവിന്റെ ശരീര കോശങ്ങളെ തിരസ്‌കരിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ഇസബെല്ലെയെ മരുന്നുകളെ ആശ്രയിച്ചു. എന്നാല്‍ അമിതമായ മരുന്നുകളുടെ ഉപയോഗം ഇസബെലിനെ കാന്‍സര്‍ രോഗത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Views: 2072
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY