തിരുവനന്തപുരം: ആതുര സേവനാ രംഗത്ത് ഇ.എസ്.ഐ. വിഭാഗത്തില്‍ ഏറ്റവും മികച്ച സേവനത്തിന് കേരള സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ച ഡോ.എസ്.രാധാകൃഷ്ണന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സ്വീകരണം നല്കി. ജഗതിയില്‍ കൗണ്‍സിലിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സ്വീകരണ യോഗം ശ്രീ. മുല്ലക്കര രത്നാകരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുകയും ഡോക്ടര്‍ക്ക് മെമന്റോ നല്കി ആദരിക്കുകയും ചെയ്തു. ആര്.സി.സി. അസോസിയേറ്റ് പ്രൊഫസറും, പ്രോഗ്രസീഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ.എ. സജീദ്, കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എന്‍. അനന്തകൃഷ്ണന്, കെ.എല്‍. സുധാകരന്, പി. വിജയമ്മ എന്നിവര്‍ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. സോമശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ജി. കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു.