മെൽബോണ്‍: വ്യായാമം ചെയ്യാത്ത 30 ലെത്തിയ യുവതികള്‍ ദിവസവും കുറഞ്ഞത അരമണിക്കൂര്‍ നേരം ശരീരം വിയർക്കെ വ്യായാമം ചെയ്യ്തില്ലെങ്കില്‍ ഹൃദ്രോഗം ഉറപ്പെന്ന് മെല്‍ബോണിലെ ഹാര്‍ട്ട് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 30 വസ്സുകാരായ വിദ്യാര്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 24 ശതമാനം യുവാക്കള്‍ ദിവസവും ഒരു മണിക്കൂറോ അതില്‍ കൂടുതലോ വ്യായാമം ചെയ്യുമ്പോള്‍ 11 ശതമാനം യുവതികള്‍ മാത്രമാണ് വ്യായാമം ചെയ്യിന്നുതെന്നൂ പഠനം വ്യക്തമാക്കുന്നു.
യുവതികള്‍ ദിവസവും അരമണിക്കൂര്‍ നേരം നല്ലതുപോലെ ശരീരം വിയര്‌ക്കെ വ്യായാമം ചെയ്‌താൽ 35 ശതമാനത്തോളം ഹൃദ്രോഗം, സ്‌ട്രെസ്, ബ്ലഡ് ക്ലോട്ട് എന്നിവ വരാതെ നോക്കാം എന്ന് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വക്താവ് ട്രെവര്‍ ഷില്‍ട്ടണ്‍ പറയുന്നു. വ്യായാമം കാര്യമാക്കാത്ത യുവതികള്‍ കല്യാണം കഴിഞ്ഞു അമ്മയായി, കുടുംബഭാരവും , പഠിത്തവും ജോലിയുടെ പ്രെഷറൂം കാരണം വ്യായാമം ഒഴിവാക്കേണ്ടിവരുന്നത് ഒരു വലിയ റിസകാണെന്നും ട്രെവര്‍ ഷില്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.