HEALTH11/03/2017

യോഗ ശീലിച്ചാൽ രോഗത്തെ അകറ്റാം

പൂഴിക്കുന്ന് സുദേവന്‍, യോഗ & കൗൺസിലർ (സൈക്കോളജി) ഫോ:8848530020
യോഗയുടെ ജന്മനാട് ഭാരതമാണ്. ഇന്ന് 192 രാജ്യങ്ങള്‍ എല്ലാ ജൂണ്‍ 21-നും ലോക യോഗദിനം ആചരിക്കുന്നു. ഇത് ഭാരതീയര്‍ക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. പൗരാണിക ഇന്ത്യയില്‍ ഉടലെടുത്ത യോഗ വിവിധ രോഗങ്ങള്‍ക്ക് പ്രതിവിധിയായോ ആശ്വാസമായോ ആധുനിക മനുഷ്യന്‍ ഇന്നു ഉപയോഗിച്ചു വരുന്നു. ഏതൊരുമാരകരോഗവും മാറാന്‍ യോഗ ഉപകരിക്കുമെന്ന വസ്തുത നാളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും  രോഗം വരാതിരിക്കാന്‍, ചില രോഗങ്ങളുടെ തുടക്കവും  യോഗ ശരിയായ രീതിയില്‍ അഭ്യസിച്ചുതുടങ്ങിയാല്‍ തീര്‍ച്ചയായും ഗുണാനുഭവം ഉണ്ടാവുന്നതാണ്. പക്ഷെ ഇതോടൊപ്പം യോഗ ചെയ്യുന്നവര്‍ ജീവിതശൈലി മാറ്റണം, ഭക്ഷണകാര്യത്തിലും  മാറ്റങ്ങള്‍ അനിവാര്യമാക്കുന്ന  വ്യക്തി ഒരു യോഗാചാര്യന്‍ വഴി  മനസ്സിലാക്കി യോഗ ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫലം ഉറപ്പാണ്.

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ പ്രത്യേകിച്ചും സ്‌കൂള്‍ പഠനം ആരംഭിക്കുന്നതോടൊപ്പം യോഗ ജീവിതചര്യയുടെ ഭാഗമാക്കുകയാണെങ്കില്‍ ജന്മനാലുള്ള വൈകല്യങ്ങള്‍ ഒഴികെ സുഖകരമായ മാറ്റവും ദീര്‍ഘായുസ്സും നേടാന്‍ യോഗയ്ക്ക് അല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് ഉറച്ച് വിശ്വാസിക്കാവുന്നതാണ്.  യോഗ ആരംഭിക്കാന്‍ പ്രായം പറയുന്നില്ല. ആബാലവൃദ്ധം മനുഷ്യര്‍ക്കും യോഗ ഒരു ഉത്തമ ഉപാധിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. യോഗയ്ക്ക് ജാതിയോ, മതമോ ഇല്ല.  ഇതൊരു ആത്മീയകാര്യമാണെന്ന് യോഗശാസ്ത്രം പറയുന്നില്ല. എന്നാല്‍ ആത്മീയപരമായി ചിന്തിച്ച് യോഗ ചെയ്യുന്നവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനും അവകാശമില്ല.

യോഗയെ കുറ്റം പറയുന്നവര്‍ യോഗ എന്ത്, എന്തിന്, ആര്‍ക്ക്  എന്ന അറിവില്ലാത്തവരാണ്. ചിലപ്പോള്‍ നാം അറിവു ഉണ്ടെന്ന് കരുതുന്നവരും യോഗയെ എതിര്‍ക്കുന്ന കൂട്ടത്തിലുണ്ടാകാം. യോഗയിലൂടെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പട്ടാല്‍ മരുന്നോ മന്ത്രമോ  ഉപയോഗിക്കാതെ ജീവിക്കുവാന്‍ കഴിയുന്നതാണ്. ശരീരവും മനസ്സും  രോഗാവസ്ഥയിലേക്ക് ആണ്ടുപോകാതിരിക്കണമെന്ന് സ്വയം തോന്നുകയാണെങ്കില്‍ യോഗയെ മനസ്സിലാക്കുക. യോഗ പഠിച്ചവരെയോ സ്വയം ശാസ്ത്രീയപരമായി  പരിശീലനം തുടരുന്നവരെയോ യോഗാചാര്യന്മാരെയോ  സമീപിക്കുക. തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. ഏതു പ്രായക്കാര്‍ക്കും, ഏത് തരത്തിലുള്ള ശരീരഘടനയുള്ളവര്‍ക്കും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ യോഗ പരിശീലിച്ചു തുടങ്ങാവുന്നതാണ്. വളരെ സാവകാശം ചെയ്യാവുന്ന അഭ്യാസമാണ് യോഗ. ഇതില്‍ ചില ആസനങ്ങളും പ്രാണയാമവും ഉൾപ്പെടുന്നു.

ധ്യാനവും സൂര്യനമസ്‌ക്കാരവും എല്ലാം ചെയ്യാന്‍ തയ്യാറാവുന്ന ഒരു വ്യക്തിക്ക് അവന്റെ മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം, കരള്‍, പിത്താശയം, കിഡ്‌നി തുടങ്ങി ശരീരവും മനസ്സും രോഗമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒന്നാണ് യോഗ. ആരോഗ്യമില്ലാത്ത മനുഷ്യനെ ആരും അംഗീകരിക്കുകയില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇതിന് ഇടംകൊടുക്കാതെ തിരക്ക് പിടിച്ച ജീവിതത്തെ നിയന്ത്രിച്ചുകൊണ്ട് യോഗ ചെയ്യാമല്ലോ. അകാലത്തില്‍ പൊലിയാതിരിക്കാന്‍  ജീവനും കുടുംബത്തിനും സമൂഹത്തിനും  ആയുഷ്മാന്‍മാരാകുന്നതിന് വളരെ നല്ലതല്ലേ യോഗ.  മരുന്നുകളും രോഗങ്ങളും ഇല്ലാത്ത  മനസുഖത്തോടെ ജീവിക്കാനും കഴിയുമെന്ന തിരിച്ചറിവ് ഉണ്ടാകുകയാണെങ്കില്‍ യോഗ ആരോഗ്യത്തിന് ഉത്തമം തന്നെയാണ്.
                                  
Views: 2146
SHARE
CINEMA

ജോയ് .കെ .മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍' ചിത്രീകരണം പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024