HEALTH04/02/2017

ആത്മഹത്യ ഒരു രോഗമാണോ!

പൂഴിക്കുന്ന് സുദേവന്‍, കൗൺസിലർ (സൈക്കോളജി) ഫോ:8848530020
ആത്മഹത്യ ഒരു രോഗമാണെന്നും ഇല്ലെുന്നും അഭിപ്രായങ്ങളുണ്ടാകാം. എന്റെ ഒരു വര്‍ഷത്തെ സര്‍വകലാശാലയില്‍ നിന്നുമുള്ള കൗൺസലിംഗ് ആന്റ് സൈക്കോളജി പഠനവും, സ്വയം പഠനവും പരിമിതമായ അറിവിലും നിന്ന് പറയുകയാണെങ്കില്‍ ആത്മഹത്യ ഏതാണ്ട്  90 ശതമാനവും ഒരു രോഗം തന്നെയാണ്.  അതായത് മാനസിക രോഗം. ഇതിനെക്കുറിച്ച് പൂര്‍ണ്ണമായ പഠനങ്ങള്‍ നടുന്നുവെന്ന്  പറയാറായിട്ടില്ല.  ഗവേഷണങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. ആത്മഹത്യക്ക് പാരമ്പര്യവുമായി ബന്ധമുണ്ടെുന്നും, മസ്തിഷ്‌കത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററായ സിറടോണിന്‍ എന്ന രാസവസ്തുവില്‍ കാണുന്ന വ്യതിയാനങ്ങളാണെന്നും മന:ശാസ്ത്രലോകം കണ്ടെത്തിയതായി കാണുുന്നു. മാത്രമല്ല  തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ന്യൂറോട്രാന്‍സ്മിറ്ററായ ഡോപമിന്റെ  കുറവും ആത്മഹത്യക്ക്  പ്രേരിപ്പിക്കുന്നുതായി പറയുന്നു. എന്തായാലും ആത്മഹത്യക്ക് പല കാരണങ്ങളും ഉണ്ടാകാം.  ഒരു കാര്യം വ്യക്തമാണ്. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്നു ഏക സാമൂഹ്യജീവി മനുഷ്യന്‍ മാത്രമാണ്.
   
ഒരു വ്യക്തി സ്വമേധയാ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് അത് നടപ്പിലാക്കുന്നു പ്രക്രിയയാണ് ആത്മഹത്യ.

ഇതിനുള്ള സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ ഒരു വ്യക്തി തന്റെ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നു. അതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്ന പുരുഷന്മാര്‍ കൂടുതലും തൂങ്ങി മരിക്കുക, തീവണ്ടിക്ക് മുന്നിൽ ചാടുക, വെള്ളത്തില്‍ മുങ്ങി മരിക്കുക. സ്ത്രീകള്‍ കൂടുതലും വിഷം കഴിക്കുക,  കൈ ഞരമ്പ്  മുറിക്കുക, ഗുളികകള്‍ അധിക ഡോസില്‍ കഴിക്കുക, മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുക തുടങ്ങിയവയിലൂടെയാണ്. വിവിധ രാജ്യങ്ങളില്‍ വിവിധ സാഹചര്യങ്ങളാകാം ഒരു വ്യക്തിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക.  ലോകാരോഗ്യ സംഘടനയുടെ ഒരു മുന്‍ കണക്കില്‍ പറയും പ്രകാരം ഒരു ദിവസം ലോകത്ത് 3000 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ്. ഇന്ത്യയില്‍ ഇത് 50 നും 150 നും മിടയിലും, കേരളത്തില്‍ പ്രതിവര്‍ഷം ഒന്‍പതിനായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ്. ഇതിന്റെ 15 ഇരട്ടിയോളം പേര്‍ ആത്മഹത്യാശ്രമം നടത്തി രക്ഷപെട്ടതായും അറിയുന്നു.  കൂടാതെ  ഒരു വര്‍ഷം മുപ്പതിലേറെ കുടുംബ ആത്മഹത്യകളും കേരളത്തില്‍ നടക്കുുന്നുണ്ടൊണ്.
 
വ്യക്തി വൈകല്യങ്ങള്‍ കൊണ്ടും ഒരാള്‍ വളര്‍ന്നു  വരുന്ന  ജീവിത സാഹചര്യങ്ങളിലെ വ്യതിയാനം കൊണ്ടും ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതായിട്ടുണ്ട്. നിസാര കാര്യങ്ങള്‍ കൊണ്ട് എടുത്ത് ചാടി ജീവിതമവസാനിപ്പിക്കുവരും ഉണ്ട്.  13 വയസ്സിന് താഴെയുള്ളവരുടെ ആത്മഹത്യ വിരളമാണ്. എന്നാല്‍ 15 നും 45 വയസ്സിനുമിടയില്‍ ആത്മഹത്യ ചെയ്യുന്നവരാണ് കൂടുതലും.  കുട്ടികളിലും കൗമാരക്കാരിലും ആത്മ്മഹത്യക്ക് അടിസ്ഥാനം അച്ചടക്ക പ്രതിസന്ധിയാണ്.  അവരുടെ മാതാപിതാക്കളുടെ നിരന്തരം കലഹം കുട്ടികളെ ഒറ്റപ്പെടുത്തുന്നതും, സഹായിക്കാന്‍ ആരുമില്ലെന്ന ബോധവും ആത്മഹത്യയ്ക്ക്  കാരണമാകുന്നു കൗമാരക്കാരിലധികവും പ്രേമബന്ധങ്ങളും, വിവാഹിതരില്‍ കൂടുതലും ദാമ്പത്യ കലഹങ്ങളും, സ്ത്രീധനം തുടങ്ങിയ കുടുംബപ്രശ്‌നങ്ങളും, മുതിര്‍ന്നവരില്‍  സാമ്പത്തിക പ്രശ്‌നങ്ങളും, 60 വയസ്സ് കഴിഞ്ഞവരില്‍ രോഗങ്ങളും, വാര്‍ദ്ധക്യ കാലത്തെ ഒറ്റപ്പെടലുകളും ആത്മഹത്യയിലേക്ക് നയിക്കുന്നു.  വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തോല്‍ക്കുകയോ, മാര്‍ക്ക് കുറയുകയോ  ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനോവിഷമവും ആത്മഹത്യയിലേക്ക് തള്ളി വിടുതായിട്ടാണ് കാന്നണുത്.   മദ്യപാനവും, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും, കമ്പ്യൂ ട്ടര്‍, മൊബൈല്‍ ഫോൺ എന്നിവയുടെ അമിത ഉപയോഗവും ആത്മഹത്യയ്ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതായി വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  കൂടുംബ ആത്മഹത്യകളും കേരളം പോലുള്ള  ഉപഭോക്തൃസംസ്‌ക്കാരത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു.

മനുഷ്യജീവിതത്തില്‍ നിസ്വാര്‍ത്ഥതയ്ക്ക് പകരം സ്വാര്‍ത്ഥതയ്ക്ക് ഇടം നല്‍കുന്നുതും പൊതുവില്‍ ആത്മഹത്യയ്ക്ക് സാഹചര്യം ഒരുക്കുന്ന  ഘടകമാണ്.  മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ ഉണ്ട്.

കണക്കുകളും സാഹചര്യങ്ങളും വിവരിക്കുകയല്ല, മറിച്ച് മനുഷ്യനെ ആത്മഹത്യയില്‍ നിന്നും മാറ്റേണ്ടിയിരിക്കുന്നു. പല ശീലങ്ങളില്‍ നിന്നും, കൂട്ടുകെട്ടുകളിൽ  നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും, മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും സ്വയം മാറാന്‍ ഓരോ മനുഷ്യരിലും അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു  ബോധവല്‍ക്കരണവും കൗൺസിലിംഗും നിയമവും സര്‍ക്കാരുമെല്ലാം അതിന് വഴിയൊരുക്കണം.

                                                                                                                                                                             തുടരും ...

Views: 2708
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024