തിരുവനന്തപുരം:കാന്‍സര്‍ രോഗത്തെക്കുറിച്ച് ഡോ. വി. പി. ഗംഗാധരന്‍, 29 ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ ബോധവത്ക്കരണ പ്രഭാഷണം നടത്തും. സ്പീക്കര്‍ എന്‍. ശക്തന്‍ അദ്ധ്യക്ഷത വഹിക്കും.
കാന്‍സര്‍ രോഗത്തെ ഭയാശങ്കകളോടെയാണ് എല്ലാവരും നോക്കുന്നത്. കാന്‍സറിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാകാത്തതാണ് ഇതിനുകാരണം. വിദ്യാസമ്പന്നര്‍ പോലും ഒട്ടേറെ മിഥ്യാധാരണകള്‍ വച്ചു പുലര്‍ത്തുന്നു. ഇവ തിരുത്താനും ജനങ്ങളില്‍ രോഗത്തെക്കുറിച്ചുളള അവബോധം വളര്‍ത്താനുമായിട്ടാണ് ഇത്തരമൊരു ബോധവത്കരണ പ്രഭാഷണം സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു.